ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ ആറാമത് സീസൺ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഗ്രാൻഡ് ഫിനാലെ 18 TVR (Source: BARC Week 25 Kerala 2+U+R) നേടി. ഇതുവരെ നടന്ന എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയർന്ന റേറ്റിംഗാണിത് . 2024 മാർച്ച് 10 ന് ആരംഭിച്ച ഈ സീസണിൽ വ്യത്യസ്ത പശ്ചാത്തലങ്ങളോടും ലോകവീക്ഷണങ്ങളോടും ജീവിതകഥകളോടും കൂടിയ 25 മത്സരാർത്ഥികൾ പങ്കെടുത്തു.
സംഘർഷങ്ങൾ, സൗഹൃദങ്ങൾ, പ്രണയം, ശാരീരിക വെല്ലുവിളികൾ, തന്ത്രപരമായ കളികൾ എന്നിവയുടെ മിശ്രിതം മാത്രമല്ല, മലയാളി സമൂഹത്തിന്റെ അപൂർവ പ്രതിനിധാനവും കൂടിയായിരുന്നു ഈ ഷോ. അക്ഷരാർഥത്തിൽ “ഒന്നു മാറ്റിപ്പിടിച്ചാലോ” എന്ന സീസണിന്റെ ടാഗ്‌ലൈനിനെ അന്വർത്ഥമാക്കുന്ന രീതിയിൽ ബിഗ്ഗ് ബോസ്സ് സീസൺ 6 പ്രേക്ഷകപിന്തുണ നേടി.
ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ള അനുദിനം വളരുന്ന ആത്മബന്ധമാണ് ബിഗ്ഗ് ബോസ്സ് സീസൺ 6 ന്റെ സ്ഥിരമായ ഉയർന്ന റേറ്റിംഗ് സൂചിപ്പിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ അതിയായ പിന്തുണയ്ക്കൊപ്പം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള പോസിറ്റീവ് ഫീഡ്ബാക്കും സജീവമായ പ്രേക്ഷക ഇടപെടലും ഷോയെ മലയാളികൾക്കിടയിൽ ജനകീയമാക്കി മാറ്റി. ബിഗ്ഗ് ബോസ് മലയാളം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും മികച്ച ഷോകളിലൊന്നായി നിലകൊള്ളുന്നതിനൊപ്പം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലും വ്യാപകമായ പിന്തുണ നേടുന്നു.
കേരളത്തിൽ 2.7 കോടിയിലധികം (Source: BARC 2+U+R ) ആൾക്കാരിലേക്ക് ബിഗ്ഗ് ബോസ്സ് സീസൺ 6 എത്തി . ബിഗ്ഗ് ബോസ്സ് സീസൺ 5 മായി താരതമ്യപ്പെടുത്തുമ്പോൾ, വ്യൂവർഷിപ്പിൽ 35% വർദ്ധനവും അതോടൊപ്പം ആകെ വോട്ടിംഗിൽ 69% വർദ്ധനവും ഫിനാലെ ആഴ്ചയിലെ വോട്ടിംഗിൽ 87% വർദ്ധനവുമാണ് സീസൺ 6 ഉണ്ടായി. സോഷ്യൽ മീഡിയ ഇടപെടൽ 100% വർധിച്ചപ്പോൾ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ വ്യൂയർഷിപ്പ് 55% വർദ്ധിച്ചു.
മത്സരാർത്ഥികളെ പിന്തുണച്ചും വിമർശിച്ചും തിരുത്തിയും ഉള്ള മോഹൻലാലിന്റെ അവതരണമായിരുന്നു ഈ ഷോയുടെ പ്രധാന ആകർഷണം . പവർ റൂം, ഒരേസമയം ആറു വൈൽഡ് കാർഡ് എൻട്രികൾ, മോഹൻലാലിന്റെ കൈയ്യക്ഷരം ഒറ്റ ഫോണ്ടായി സംയോജിപ്പിച്ച ‘എ 10‘ ഡിജിറ്റൽ ഫോണ്ട് അവതരിപ്പിക്കൽ, സിനിമാകഥ, സി ഐ ഡി രാമദാസ്, ഫിനാലെ ലൈവ് സ്കെച്ച്, അവയവ ദാനം പോലെയുള്ള സാമൂഹ്യ സന്ദേശങ്ങൾ, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ എൻട്രി, പുതിയ താരങ്ങൾക്കുവേണ്ടിയുള്ള സിനിമ ഓഡിഷനുകൾ തുടങ്ങി എന്നിവയെല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More