സൂര്യ ടിവി

നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ അഭിനേതാക്കള്‍ – സൂര്യ ടിവി പരമ്പര

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ജയകൃഷ്ണന്‍ , രക്ഷാ രാജ് എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സീരിയല്‍ നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ

Serial NPMT Surya TV Star Cast

സോളമന്റെയും സോഫിയയുടെയും പ്രണയകഥ 22 ജൂണ്‍ മുതല്‍ ആരംഭിക്കുകയാണ് സൂര്യാ ടിവിയില്‍. ഷോബി തിലകന്‍, കിഷോര്‍ , ശോഭാ മോഹന്‍ തുടങ്ങിയവര്‍ വേഷമിടുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ തിങ്കള്‍-മുതല്‍ വെള്ളിവരെ രാത്രി 7:30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. രാജേഷ്‌ ജയരാമന്‍ തിരക്കഥ എഴുതിയ ഈ പരമ്പരയുടെ സംവിധായകന്‍ സൈജു സുകേഷ് ആണ്. സൂര്യ ടിവി നല്ല രീതിയിലുള്ള പ്രചരണമാണ് ഈ പരമ്പരയ്ക്കായി ചെയ്യുന്നത്, പ്രോമോ വീഡിയോകള്‍ , പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പ്രേക്ഷകര്‍ക്കായി പങ്കുവെച്ചു കഴിഞ്ഞു.

ബിജു മേനോന്‍, നിമിഷ സജയന്‍, ശരൺജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം 41 – നാൽപ്പത്തിയൊന്ന് , സൂര്യ ടിവി പ്രീമിയര്‍ ചെയ്യുന്നു 20 ശനി വൈകുന്നേരം 6:30 മണിക്ക്.

nalpathiyonnu movie premier

നടീ നടന്മാര്‍

ജയകൃഷ്ണന്‍ – സോളമന്‍ , നായക കഥാപാത്രമായി എത്തുന്നത്‌ പ്രേക്ഷകര്‍ക്ക്‌ പരിചിതനായ നടന്‍ ജയകൃഷ്ണനാണ്. കമല്‍ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്‍കുട്ടിയില്‍ സന്ദീപിനെ അവതരിപ്പിച്ച ജയകൃഷ്ണന്‍ സൂര്യ ടിവി പരമ്പര നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകളിലെ പ്രണയ നായകനായി എത്തുന്നു.

രക്ഷാ രാജ് – സോഫിയ , സോളമന്റെ നായികയായി എത്തുന്നത്‌ നിരവധി തമിഴ്/മലയാളം സിനിമകളില്‍ വേഷമിട്ട രക്ഷയാണ്.

ഷോബി തിലകന്‍ – പൌലോക്കാരന്‍ എന്ന റോളാണ് ഈ പരമ്പരയില്‍ ഷോബി തിലകന്‍ അവതരിപ്പിക്കുന്നത്‌.

കിഷോര്‍ – ജെയിംസ് , സോഫിയയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന കഥാപാത്രമാണ് ജെയിംസ്.

പി ശ്രീകുമാര്‍ , ശോഭാ മോഹന്‍ (സോഫിയയുടെ അമ്മ വേഷം), ദിനേശ് പണിക്കര്‍, സിന്ധു വര്‍മ്മ തുടങ്ങി നിരവധി നടീനടന്മാര്‍ ഈ സീരിയലിനായി ഒത്തുചേരുന്നു.

എഴുത്ത് – രാജേഷ്‌ ജയരാമന്‍
നിര്‍മ്മാണം – ബി രാകേഷ്
സംവിധാനം – സൈജു സുകേഷ്

Serial Namukku Parkkuvan Munthiri Thoppukal
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ

മഞ്ഞുമ്മൽ ബോയ്സ് സ്ട്രീമിംഗ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് മെയ്…

2 ദിവസങ്ങൾ ago

മഞ്ഞുമ്മൽ ബോയ്സ് ഓടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു ഡിസ്നി+ഹോട്ട്സ്റ്റാർ

മലയാളം ബ്ലോക്ക് ബസ്റ്റര്‍ സിനിമ മഞ്ഞുമ്മൽ ബോയ്സ് മെയ് 05 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും ട്രെൻഡ് സെറ്റർ മൂവി…

1 ആഴ്ച ago

ജനപ്രിയനായകൻ ദിലീപ് ബിഗ്ഗ് ബോസ്സിൽ – പവി കെയർ ടേക്കര്‍ സിനിമയുടെ പ്രമോഷന്‍

ഏപ്രിൽ 26 ന് രാത്രി 9.30 ന് ബിഗ്ഗ് ബോസ്സിൽ അതിഥിയായി ജനപ്രിയനായകൻ ദിലീപ് മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ ദിലീപ്…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

ഉടൻ പണം സീസണ്‍ 5 ന് ഗംഭീര തുടക്കം, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 മണിക്ക് മഴവില്‍ മനോരമയില്‍

മഴവില്‍ മനോരമ ചാനലില്‍ ഉടൻ പണം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിച്ചു ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം.…

1 ആഴ്ച ago

കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ

ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More