ശ്രദ്ധിയ്ക്കുക

ഇവിടെ യാതൊരു വിധത്തിലുള്ള വീഡിയോകളും ലഭ്യമല്ല, മലയാളം ചാനല്‍ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ , സീരിയലുകള്‍, ഒടിടി റിലീസ് തീയതികള്‍, മലയാളം ടെലിവിഷന്‍ പരിപാടികളുടെ സംപ്രേക്ഷണ സമയം തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും മലയാളം ടിവി  പോര്‍ട്ടല്‍ നിങ്ങളുമായി പങ്കു വെയ്ക്കുന്നത്.
സൂര്യ ടിവി

അമ്മക്കിളിക്കൂട് മലയാളം ടെലിവിഷന്‍ സീരിയല്‍, സെപ്റ്റംബർ 25 മുതൽ എല്ലാ ദിവസവും വൈകുന്നേരം 6:30 ന് സൂര്യ ടിവി യിൽ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
ഷെയര്‍ ചെയ്യാം

സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയല്‍ – അമ്മക്കിളിക്കൂട്

Ammakkilikkoodu Serial Surya TV

അമ്മക്കിളിക്കൂട് , ഒരു ജീവിതപാഠശാല, സൂര്യ ടിവി യിൽ സെപ്റ്റംബർ 25 മുതൽ സംപ്രേഷണം ആരംഭിക്കുന്ന പരമ്പരയാണ് അമ്മക്കിളിക്കൂട്, എല്ലാ ദിവസവും വൈകുന്നേരം 6:30 മണിക്ക് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 10 മലയാളം സംപ്രേക്ഷണം സൂര്യാ മൂവിസ് ചാനലില്‍ ലഭ്യമാണ്, ഐഎസ്എല്‍ 10 സെപ്റ്റംബര്‍ 21 മുതല്‍ ആരംഭിക്കുന്നു. ജിയോസിനിമ സൌജന്യമായി ഐഎസ്എല്‍ ലൈവ് ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്യുന്നു.

കഥ

Ammakilikkoodu – അമ്മക്കിളിക്കൂട്

പെട്ടന്നൊരു ദിവസം കൊണ്ട് അനാഥമാകുന്ന ഒരു കുടുംബത്തിന്റെ നെടുംതൂണായി മാറേണ്ടി വരുന്ന ഒരമ്മയുടെ ജീവിതമാണ് ഇതിൽ വരച്ചുകാട്ടുന്നത്. ഉള്ളിലെ കണ്ണുനീർ ഉമിത്തീയായി എരിയിച്ച് തന്റെ മക്കൾക്ക് താങ്ങും തണലുമായൊരമ്മ. അമ്മ എത്ര തന്നെ കരുതലായി നിന്നാലും അച്ഛനെന്ന കരുത്തിന്റെ അഭാവം ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന ജീവിതമുഹൂർത്തങ്ങൾ കഥയുടെ പ്രയാണത്തിൽ നൊമ്പരം സൃഷ്ടിക്കുന്നു.

മക്കൾക്ക് വേണ്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിട്ടും ഒരു ഘട്ടമെത്തുമ്പോൾ ജീവിത വഴിത്താരയിൽ പകച്ചു നിൽക്കേണ്ടിവരുന്ന നന്ദിത എന്ന അമ്മ, ഇന്നിന്റെ ഒരു നേർക്കാഴ്ചയാണ്. ആകസ്മികമായി നന്ദിതയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ശിവദാസ് കൃഷ്ണനും മകൾ നിളയും. ജീവിതമെന്ന നാടകത്തിന് റീടേക്കുകൾ ഇല്ല എന്നു പറയുമ്പോഴും നന്ദിതയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി അത് സംഭവിക്കുന്നു.

അഭിനേതാക്കള്‍

സൂര്യ ടി വി യുടെ തന്നെ സൂപ്പർ ഹിറ്റ് പരമ്പര ‘ സ്വന്തം സുജാത‘യ്ക്ക് ശേഷം കിഷോർ സത്യ ശിവദാസ് കൃഷ്ണനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു. ഒപ്പം, കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം സ്വപ്നയും. ജീവിതഗന്ധിയായ മുഹൂർത്തങ്ങൾ ചേർത്ത് അണിയിച്ചൊരുക്കുന്ന അമ്മക്കിളിക്കൂടിൽ സതീഷ് , പൊന്നമ്മ ബാബു, ശ്രീജിത്ത് വിജയ്, സിന്ധു വർമ്മ, പ്രകൃതി തുടങ്ങി തെന്നിന്ത്യൻ സിനിമാ – സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

Surya TV Serial Ammakkilikkoodu

പുതിയ ടിവി വാര്‍ത്തകള്‍

  • ചാനല്‍ വാര്‍ത്തകള്‍

ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് കുതിച്ചുയരുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിംഗുകൾ സൂചിപ്പിക്കുന്നു

കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ  ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ…

2 ദിവസങ്ങൾ ago
  • ഏഷ്യാനെറ്റ്‌

മാളികപ്പുറം , പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രമായ മലയാള പരമ്പര

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ "മാളികപ്പുറം"…

2 ആഴ്ചകൾ ago
  • മലയാളം ഓടിടി റിലീസ്

ഓടിടി റിലീസ് മലയാളം – ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ സിനിമകള്‍, വെബ്‌ സീരീസുകള്‍

ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…

2 ആഴ്ചകൾ ago
  • സീ കേരളം

സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ – കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും

കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും - സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ…

3 ആഴ്ചകൾ ago
  • ഏഷ്യാനെറ്റ്‌

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം , ഏഷ്യാനെറ്റിൽ പുതിയ പരമ്പര നവംബർ 20 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം" (ചന്ദ്രികയിൽ അലിയുന്നു…

3 ആഴ്ചകൾ ago
  • മലയാളം ഓടിടി റിലീസ്

പേരില്ലൂർ പ്രീമിയർ ലീഗ് – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ് - പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .