0

മിസ്സിസ് ഹിറ്റ്‌ലർ സീരിയല്‍ – മേഘ്ന വിൻസെന്റും ഷാനവാസും പ്രധാന വേഷത്തിലെത്തുന്നു

Share

ഏപ്രിൽ 19 മുതൽ സീ കേരളം ചാനലിൽ ആരംഭിക്കുന്നു മിസ്സിസ് ഹിറ്റ്‌ലർ സീരിയല്‍

മിസ്സിസ് ഹിറ്റ്‌ലർ സീരിയല്‍

Mrs Hitler Serial Info

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര മിസ്സിസ് ഹിറ്റ്‌ലർ ഏപ്രിൽ 19, 8:30 മുതൽ പ്രക്ഷേപണം ആരംഭിക്കുന്നു. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയൽ താരങ്ങളിലൊരാളായ ഷാനവാസ് ‘ഹിറ്റ്‌ലർ’ എന്ന പുതിയ വേഷത്തിലൂടെ ആവേശകരമായ ഒരു റീ എൻ‌ട്രി സൃഷ്ടിക്കാൻ ഒരുങ്ങുകയാണിപ്പോൾ. മിനിസ്‌ക്രീനിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് പ്രേക്ഷകരെല്ലാം. രുദ്രനും ഇന്ദ്രനും ശേഷം ഒരു കില്ലർ മേക്കോവറിലാണ് ഷാനവാസ് തിരിച്ചെത്തിയിരിക്കുന്നത്.

Mrs. Hitler Star Cast

Mrs. Hitler Star Cast

ക്രെഡിറ്റ്

സീരിയൽ മിസ്സിസ് ഹിറ്റ്‌ലർ
ചാനൽ സീ കേരളം, സീ കേരളം എച്ച്.ഡി
ആരംഭിക്കുന്ന ദിവസം തിങ്കള്‍, ഏപ്രിൽ 19
ടെലികാസ്റ്റ് സമയം 8:30 PM
പുനസംപ്രേക്ഷണം N / A.
സംവിധാനം ചെയ്തത് മനോജ് ശ്രീലകം
നിര്‍മ്മാണം ഫിക്ഷൻ ഹൗസ് പ്രൊഡക്ഷൻസ്
എഴുതിയത് പ്രസാദ് അടൂര്‍
ഓൺലൈൻ സ്ട്രീമിംഗ് അപ്ലിക്കേഷൻ സീ5
സ്റ്റാർ കാസ്റ്റ് ഷാനവാസ് (ദേവ് കൃഷ്ണ), മേഘ്ന വിൻസെന്റ് (ജ്യോതി), അഞ്ജലി റാവു, മാൻവി, അർച്ചന മനോജ്, മുൻഷി രഞ്ജിത്ത്, പൊന്നമ്മ ബാബു
ടിആർപി റേറ്റിംഗുകൾ N / A.
അനുബന്ധ ഷോകൾ ഫണ്ണി നൈറ്റ്സ്, ചെമ്പരത്തി , പൂക്കാലം വരവായ്, കാർത്തിക ദീപം, കൈയ്യെത്തും ദൂരത്ത്‌ , സത്യ എന്ന പെണ്‍കുട്ടി , അപൂർവ രാഗം, സിന്ധൂരം

അഭിനേതാക്കള്‍

ദേവ് കൃഷ്ണ, ജ്യോതി എന്നീ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഷാനവാസിനും മേഘ്ന വിൻസെന്റിനും പുറമെ സിനിമ -സീരിയൽ താരം പൊന്നമ്മ ബാബുവും ഒരു മുഖ്യ വേഷത്തിൽ മിസ്സിസ് ഹിറ്റ്‌ലർ പരമ്പരയിലുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഭാവത്തിലും പെരുമാറ്റത്തിലും കർക്കശക്കാരനായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമായ ജ്യോതിയെയാണ് മേഘ്ന വിൻസെന്റ് അവതരിപ്പിക്കുന്നത്. ഈ രണ്ടു തരക്കാരുടെ ഒരുമിച്ചുള്ള ജീവിതത്തിലെ മധുരവും കയ്പ്പും നിറഞ്ഞ കാഴ്ചകളാണ് പരമ്പരയുടെ പ്രധാന കഥാതന്തു .

മിസ്സിസ് ഹിറ്റ്‌ലർ പ്രീമിയർ ഏപ്രിൽ 19 നു 8:30 മുതൽ സീ കേരളം ചാനലിൽ.

സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച്

Saregamapa Little Champs Launch Event