മൌനരാഗം സീരിയല്‍ മികച്ച റേറ്റിങ്ങുമായി ഏഷ്യാനെറ്റില്‍ മുന്നേറുന്നു

കഥാസാരം , അഭിനേതാക്കള്‍ , ഓണ്‍ലൈന്‍ വീഡിയോകള്‍ – ഏഷ്യാനെറ്റ്‌ സീരിയല്‍ മൌനരാഗം

മൌനരാഗം സീരിയല്‍
മൌന രാഗം മലയാളം ടിവി സീരിയല്‍

ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിനു ശേഷം മനു സുധാകര്‍ ഏഷ്യാനെറ്റിന് വേണ്ടി ചെയ്യുന്ന പുതിയ പരമ്പരയാണ് മൌനരാഗം. ഡിസംബര്‍ 16 ആം തീയതി ആരംഭിച്ച സീരിയല്‍ എല്ലാ തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ രാത്രി 9.00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിനു ശേഷം ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം ചാനല്‍ അവതരിപ്പിക്കുന്നു, സ്റ്റാര്‍ മാ ചാനല്‍ സീരിയല്‍ മുദ്ദ മന്ദാരം എന്നതിന്റെ മലയാള പരിഭാഷയാണ് മൌന രാഗം. നായികാ കഥാപാത്രം കല്യാണിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ ആണ് , മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഇതില്‍ വേഷമിടുന്നു. ഹോട്ട് സ്റ്റാര്‍ ആപ്പ് എല്ലാ ദിവസത്തെയും വീഡിയോകള്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ്‌ ചെയ്യുന്നുണ്ട് .

ഏറ്റവും പുതിയ മലയാളം ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം മൗനരാഗം സീരിയല്‍ 11.08 പോയിന്‍റുകള്‍ നേടി.

അഭിനേതാക്കള്‍

കല്യാണി – നായിക, ഐശ്വര്യ എന്നാണ് ഈ നടിയുടെ പേര്
ബാലാജി ശര്‍മ – പ്രകാശന്‍, കല്യാണി , കാദംബരി, വിക്രമാദിത്യൻ ഇവരാണ് പ്രകാശന്റെ മക്കള്‍.
സേതു ലക്ഷ്മി –
ചാരുലത – ദീപ ,നായികയുടെ അമ്മ
ദര്‍ശന ദാസ്‌ -സരയൂ, നായകന്‍ കിരണിന്റെ മുറപ്പെണ്ണ്‍

ഒരു ആൺകുഞ്ഞിനെ ആഗ്രഹിച്ച കല്യാണി എന്ന നിശബ്ദ പെൺകുട്ടിയെ അച്ഛൻ ഉപേക്ഷിച്ചു. അവന്റെ വാത്സല്യത്തിനായി അവൾ കൊതിക്കുമ്പോൾ, ഒരു രക്ഷാധികാരി മാലാഖ അവളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ഇവിടെ നിന്ന് അവരുടെ ജീവിതം എന്ത് വഴിത്തിരിവാകും?

Leave a Comment