മോൺസ്റ്റർ സിനിമ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ , ഡിസംബര്‍ 2 മുതല്‍ സ്ട്രീമിംഗ്

ഏറ്റവും പുതിയ മലയാളം സിനിമയുടെ ഓൺലൈൻ സ്ട്രീമിംഗ് – മോൺസ്റ്റർ

Monster Malayalam Movie OTT Release Date
Monster Malayalam Movie OTT Release Date

മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ മലയാളം ത്രില്ലർ മൂവി മോൺസ്റ്റർ ന്‍റെ സാറ്റലൈറ്റ്, ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സ്റ്റാർ നെറ്റ്‌വർക്ക് സ്വന്തമാക്കിയിരുന്നു . സിനിമ സമ്മിശ്ര പ്രതികരണങ്ങള്‍ നേടി, ബോക്‌സ് ഓഫീസിൽ ശരാശരി പ്രകടനം നടത്തി, ഇപോഴിതാ സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ഡിസ്നി + ഹോട്ട്സ്റ്റാറില്‍ ലഭ്യമാവും.

ഹെവി ബജറ്റ് ആഘോഷചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പ്രേക്ഷകരുടെ പുൾസറിഞ്ഞു ഒരുക്കിയ ക്രൈം ത്രില്ലർ മോൺസ്റ്റർ ഡിസംബർ 2 ന് ഡിസ്നി + ഹോട്ട്സ്‌റ്റാറിൽ പ്രദർശനത്തിനെത്തുന്നു.

Monster Movie Hotstar Link
Monster Movie Hotstar Link

കൊച്ചിയിൽ താൻ വാങ്ങിയ ഫ്ലാറ്റ് വിൽക്കാനായി ഡൽഹിയിൽ നിന്നും എത്തുന്ന ലക്കി സിങ്ങിന്റെ കഥയാണ് ചിത്രം പറയുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ് .

കൂടുതല്‍ വാര്‍ത്തകള്‍

  • ജിത്തു ജോസഫ് സംവിധാനം ചെയ്ത ആസിഫ് അലി, രഞ്ജി പണിക്കർ, ഹന്ന റെജികോശി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന കൂമൻ ചിത്രം പ്രൈം വീഡിയോയിൽ ഒടിടി ഉടൻ റിലീസ് ചെയ്യും.
  • പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം മോഹൻലാൽ, വൈശാഖ്, ഉദയ്കൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ.

മോഹൻലാൽ, ഹണി റോസ്, സുദേവ് ​​നായർ, സിദ്ദിഖ്, കെ ബി ഗണേഷ് കുമാർ, ലെന, കൈലാഷ്, അർജുൻ നന്ദകുമാർ, ജോണി ആന്റണി, ഇടവേള ബാബു, നന്ദു പൊതുവാൾ, ബിജു പപ്പൻ, സ്വാസിക, സാധിക വേണുഗോപാൽ, മഞ്ജു സതീഷ് എന്നിവരാണ്‌ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജയ ജയ ജയ ഹേ ആണ് ഹോട്ട്‌സ്റ്റാറിൽ ഉടൻ വരുന്ന മറ്റൊരു ചിത്രം, റോഷാക്ക് സിനിമ അടുത്തിടെ ഡിസ്നി + ഹോട്ട്സ്റ്റാര്‍ റിലീസ് ചെയ്തിരുന്നു.

മോൺസ്റ്റർ സിനിമ ഓടിടി റിലീസ് തീയതി
Monster Movie OTT Release

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *