ഡാൻസിംഗ് സ്റ്റാർസ് – ഏഷ്യാനെറ്റിൽ ഡാൻസ് റിയാലിറ്റി ഷോ , ലോഞ്ച് ഇവന്റ് നവംബർ 19 രാത്രി 7.30 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Novemberഏഷ്യാനെറ്റ്‌
Advertisements

നവംബര്‍ 20 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളില്‍ രാത്രി 9 മണിമുതൽ ഡാൻസിംഗ് സ്റ്റാർസ്

ഡാൻസിംഗ് സ്റ്റാർസ്
Dancing Stars Reality Show on Asianet

ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ” ഡാൻസിങ് സ്റ്റാർസ് “ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക്‌ കൊണ്ടുപോകുന്ന ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” പ്രിയതാരങ്ങൾ രണ്ടുപേരടങ്ങുന്ന 12 ടീമുകളാണ് മത്സരിക്കുന്നത് . പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് , യുവാനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ എന്നിവരാണ് വിധികർത്താക്കൾ . കൂടാതെ ചലച്ചിത്രതാരം ശില്പ ബാല , നൃത്തസംവിധായകരായ ബിജു ധ്വനിതരംഗ് , ജോബിൻ തുടങ്ങിയവർ സൂപ്പർ മാസ്റ്ററായും ആർ ജെ കാർത്തിക് , സിത്താര എന്നിവർ അവതാരകരായും എത്തുന്നു.

Advertisements

ഡാന്‍സ്‌ റിയാലിറ്റി ഷോ

” ഡാൻസിംഗ് സ്റ്റാർസ്സിന്റെ ” ഔദ്യോഗിക ഉദ്ഘാടനം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ , വിധികർത്താക്കൾ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു .” ഡാൻസിംഗ് സ്റ്റാർസ്സിന്റെ ” ലോഞ്ച് ഇവന്റിൽ മത്സരാർത്ഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം വിധികർത്താക്കളായ ആശ ശരത് , ദുർഗ്ഗ കൃഷ്ണ , ശ്രീശാന്ത് എന്നിവരുടെ നൃത്തവിരുന്നും മറ്റു കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് . തുടർന്ന് മഞ്ജു വാരിയരും മത്സരാര്ഥികളും വിധികർത്താക്കളും ചേർന്ന് വിവിധ ഗാനങ്ങൾക്ക് ചുവടുവച്ചു.

ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോ

” ഡാൻസിംഗ് സ്റ്റാർസ്സിന്റെ ലോഞ്ച് ഇവന്റ് നവംബർ 19 രാത്രി 7.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .
അഡാർ ആട്ടം , ടമാർ ആഘോഷം ” എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കുന്നവിധത്തിൽ നൃത്തവും അതിരുകളില്ലാത്ത ആഘോഷവുമായി ” ഡാൻസിംഗ് സ്റ്റാർസ് ” നവംബര് 20 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 9 മണിമുതൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *