സൂപ്പര്‍ 4 സീസണ്‍ 2 – മനോരമ മാക്സ് ഉപയോഗിച്ച് മഴവില്‍ മനോരമ സംഗീത പരിപാടിയില്‍ പങ്കെടുക്കാം

ഷെയര്‍ ചെയ്യാം

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ മനോരമ മാക്സ് സന്ദര്‍ശിക്കൂ

മനോരമ മാക്സ് ആപ്പ്
Music Show Audition – Mazavil Manorama

ലോകം അറിയുന്ന ഗായകരാകാന്‍ നിങ്ങള്‍ക്കും അവസരം ഒരുങ്ങുകയാണ് മഴവില്‍ മനോരമയുടെ ഏറ്റവും പുതിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോ സൂപ്പര്‍ 4 സീസണ്‍ 2 വിലൂടെ, തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് ജില്ലകളില്‍ ഓഡിഷനുണ്ടാവും , പ്രായപരിധി 15-30. പേര്, വയസ്സ് , ആണ്‍/പെണ്‍ , വിലാസം ,ഇമെയില്‍ ഐഡി , മൊബൈല്‍ നമ്പര്‍ , ഓഡീഷന്‍ സെന്‍റര്‍ , തീയതി , ടൈം സ്ലോട്ട് (രാവിലെ, ഉച്ച കഴിഞ്ഞ്)എന്നിവ തിരഞ്ഞെടുത്തു അപേക്ഷ സമര്‍പ്പിക്കാം. അതിനായി https://contests.manoramamax.com/Music-Show-Audition/index.html

എന്ന ലിങ്ക് തുറക്കുക. പാടാം നമുക്ക് പാടാം ആയിരുന്നു ചാനല്‍ അവസാനമായി സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോ.

അപ്ഡേറ്റ് – കോവിഡ്-19 പശ്ചാത്തലത്തില്‍ സൂപ്പര്‍ 4 സീസണ്‍ 2 പരിപാടിയുടെ ഓഡിഷന്‍ മനോരമ മാക്സ് ആപ്പില്‍ മാത്രമായി നിജപെടുത്തിയിട്ടുണ്ട്.

വാര്‍ത്തയ്ക്കും വിനോദത്തിനുമായി മനോരമ ആരംഭിച്ച ഈ ആപ്പ്ളിക്കേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്, മഴവില്‍ സീരിയലുകള്‍, സിനിമകള്‍ ഇവ ആസ്വദിക്കാനായി മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.

super 4 season 2 musical show audition
super 4 season 2 musical show audition

ഓഡീഷന്‍ തീയതികള്‍

14 മാര്‍ച്ച് – തിരുവനന്തപുരം
15 മാര്‍ച്ച് – തിരുവനന്തപുരം
17 മാര്‍ച്ച് – എറണാകുളം
18 മാര്‍ച്ച് – എറണാകുളം
21 മാര്‍ച്ച് – കോഴിക്കോട്
22 മാര്‍ച്ച് – കോഴിക്കോട്

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി -31 മാര്‍ച്ച്

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു