വണ്‍ സിനിമയ്ക്കായി സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ മത്സരം

തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് വണ്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാനുള്ള അവസരം

നിങ്ങൾ കേരള മുഖ്യമന്ത്രിയായാൽ?
നിങ്ങൾ കേരള മുഖ്യമന്ത്രിയായാൽ?

മെഗാ സ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന സിനിമയ്ക്കായി ഫേസ്ബുക്കിലും , ഇന്‍സ്റ്റാഗ്രാമിലും വ്യത്യസ്തമായൊരു പ്രചാരണ പരിപാടി അണിയറക്കാര്‍ അവതരിപ്പിക്കുന്നു. ചിറകൊടിഞ്ഞ കിനാവുകളിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറിന് സഞ്ജയ് – ബോബി ടീം തിരക്കഥയൊരുക്കുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനശാലകളില്‍ എത്തും.

നിങ്ങൾ കേരള മുഖ്യമന്ത്രിയായാൽ ?, നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച്ച് ഞങ്ങളോട് പറയൂ, തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ വിശിഷ്ട്ടാതിഥികള്‍ അവസരം എന്നതാണ് തലക്കെട്ട്‌. ഫെബ്രുവരി 20 നു മുന്‍പ് വണ്‍ സിനിമയുടെ ഒഫിഷ്യല്‍ ഫേസ് ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വേണം നിങ്ങളുടെ അഭിപ്രായം അറിയിക്കാന്‍.

ഓര്‍ക്കുക, നിങ്ങളുടെ ഉത്തരങ്ങൾ വൺ മൂവി ഒഫീഷ്യൽ ഫേസ്ബുക് / ഇൻസ്റ്റാഗ്രാം പേജുകളിലേക്ക് കമെന്റ്സ് ആയോ ഇൻബോക്സ് മെസ്സേജുകളായോ ആണ് അയക്കേണ്ടത് . ഫെബ്രുവരി 20 നു ശേഷം ലഭിക്കുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ബാലചന്ദ്ര മേനോൻ, മുരളി ഗോപി, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ, രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, എന്നിവരാണ്‌ സിനിമയുടെ സഹതാരങ്ങള്‍.

Mammootty movie ” 1 ” contest at social media, what if you become the chief minister of Kerala ?. let us know the One change you would like to bring about. fiver winners to be special guests a out trailer launch . Send entries before 20th february via One Movie official FB/Insta page only.

വണ്‍ സിനിമ
One Movie

Leave a Comment