നീയും ഞാനും പരമ്പര ഇന്നുമുതല്‍ പ്രേക്ഷകരിലേക്ക് – എല്ലാ ദിവസവും രാത്രി 7.30 ന്

സീ കേരളം ചാനല്‍ നീയും ഞാനും പരമ്പര ഇന്നുമുതല്‍ ആരംഭിക്കുന്നു

നീയും ഞാനും പരമ്പരയിലെ നായിക
സുസ്മിത – നീയും ഞാനും പരമ്പരയിലെ നായിക

വേറിട്ട പ്രണയ കഥയുമായി സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര ‘നീയും ഞാനും‘ ഇന്ന് സംപ്രേഷണം ആരംഭിക്കും. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ഈ സീരിയലില്‍ പ്രശസ്ത സിനിമ താരം ഷിജുവാണ് നായക കഥാപാത്രമായി എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഷിജുവിന്റെ മിനി സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണിത്. സിനിമ മാതൃകയില്‍ നിര്‍മിച്ച സീരിയലിന്റെ പ്രോമോ വിഡിയോയും പ്രോമോ ഗാനവും ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗായകന്‍ വിജയ് യേശുദാസും കുമ്പളങ്ങി നൈറ്റ്സിലെ ‘ഉയിരില്‍ തൊടും’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ആന് ആമിയുമാണ് പ്രൊമോ ഗാനം ആലപിച്ചത്.

ഈ പരമ്പരയുടെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ സീ 5 മൊബൈല്‍ ആപ്പ്ളിക്കേഷനില്‍ ലഭ്യമാണ്, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

കഥാപാത്രങ്ങളും അഭിനേതാക്കളും

രവിവർമ്മൻ – ഷിജു , നായക കഥാപാത്രം
ശ്രീലക്ഷ്മി – സുസ്മിത , നായിക
സുദർശൻ – ജയിംസ് , നായികയുടെ പിതാവ്
സരോജം – രമ്യ സുധ , നായികയുടെ മാതാവ്‌
സാന്ദ്ര- ലക്ഷ്മീ നന്ദൻ
രാജാറാം – അബീസ്

actor shiju as ravi varman in neeyum njanum
ഷിജു

പ്രണയിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥയാണ് ‘നീയും ഞാനും‘. 45കാരനായ രവിവര്‍മന്‍ എന്ന നായക കഥാപാത്രവും നായിക 20കാരി ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. മലയാള സീരിയല്‍ ചരിത്രത്തില്‍ തന്നെ ആരും പറഞ്ഞിട്ടില്ലാത്ത കഥയാണ് സീ കേരളം ഒരുക്കുന്നത്.

ആകാശവും കടലും പോലെ എത്ര കണ്ടാലും കേട്ടാലും മതിവരാത്തതാണ് പ്രണയം. അതിരുകൾ ഭേദിക്കുന്ന ഒരു അപൂർവ്വ പ്രണയ കഥയുമായാണ് നീയും ഞാനും എത്തുന്നതെന്ന് ഷിജു പറഞ്ഞു.ചുരുങ്ങിയ കാലയളവില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനലായ സീ കേരളം പ്രേക്ഷകര്ക്കായി ഒരുക്കുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് സീരിയല്‍ ആണ് നീയും ഞാനും.

Leave a Comment