സൂരി- ഐശ്വര്യ ലക്ഷ്മി ചിത്രം “മാമൻ” മെയ്‌ 16 ന്; ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് ശ്രീപ്രിയ കമ്പയിൻസ്

Maaman Movie Release
Maaman Movie Release

സൂരി- ഐശ്വര്യ ലക്ഷ്മി ടീം പ്രധാന വേഷങ്ങളിലെത്തുന്ന “മാമൻ” എന്ന തമിഴ് ചിത്രം മെയ് 16 ന് ആഗോള റിലീസ്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീപ്രിയ കമ്പയിൻസ് ആണ്. പ്രശാന്ത് പാണ്ഡിരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ലാർക് സ്റ്റുഡിയോയുടെ ബാനറിൽ കെ കുമാർ ആണ്. ജി.വി. പ്രകാശ് കുമാർ ചിത്രം ‘ബ്രൂസ്‌ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് നായകനായ സൂരിയാണ്.

സൂരി, ഐശ്വര്യ ലക്ഷ്മി എന്നിവർ കൂടാതെ രാജ്കിരൺ, സ്വാസിക, ബാബ ഭാസ്കർ, മാസ്റ്റർ. പ്രഗീത് ശിവൻ, ബാല ശരവണൻ, ജയപ്രകാശ്, വിജി ചന്ദ്രശേഖർ, ഗീത കൈലാസം, ഛായാ ദേവി, നിഖില ശങ്കർ, കലൈവാണി ഭാസ്കർ, മെൽവിൻ, ട്രിച്ചി അനന്തി, സാവിത്രി, ശാരദ, തമിഴ്സെൽവി, റെയിൽ രവി, ഉമേഷ് കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ ട്രെയ്‌ലർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.

ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, സംഗീതം- ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റിംഗ്- ഗണേഷ് ശിവ, കലാസംവിധായകൻ- ജി ദുരൈ രാജ്, സംഘട്ടനം- മഹേഷ് മാത്യു, നൃത്തസംവിധായകൻ- ബാബ ഭാസ്കർ, വരികൾ- വിവേക്, ഏക്നാഥ്, ഫെർണാണ്ടോ എസ്. മനോഹരൻ, വസ്ത്രാലങ്കാരം- ഭാരതി ഷൺമുഖം, വസ്ത്രങ്ങൾ- എം സെൽവരാജ്

മേക്കപ്പ്- പി. എസ്. കുപ്പുസ്വാമി, വിഎഫ്എക്സ് പ്രൊഡ്യൂസർ- ജെ. ചന്ദ്രമോഹൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- മനോജ്, സ്റ്റിൽസ്- ആകാശ് ബാലാജി, സൗണ്ട് ഡിസൈൻ- എ സതീഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗോപി ധനരാജ്, ആർ ബാലകുമാർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- ഹരി വെങ്കട്ട് സി, പ്രൊഡക്ഷൻ മാനേജർ- ഇ. വിഗ്നേശ്വരൻ, പിആർഒ- ശബരി

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment