ബെൻസ് സിനിമയുടെ പൂജാ ചടങ്ങുകൾ ചെന്നൈയിൽ നടന്നു

പ്രഗത്ഭനായ സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‌ടിച്ച സിനിമാറ്റിക് യൂണിവേഴ്സ് എൽ സി യുവിലെ അടുത്ത ചിത്രം ബെൻസിന്റെ പൂജാ ചടങ്ങുകൾ ചെന്നൈയിൽ നടന്നു.

Benz Tamil Movie Filming Started
Benz Tamil Movie Filming Started

പ്രഗത്ഭനായ സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‌ടിച്ച റ്റിക് യൂണിവേഴ്സ് എൽ സി യുവിലെ അടുത്ത ചിത്രം ബെൻസിന്റെ പൂജാ ചടങ്ങുകൾ ചെന്നൈയിൽ നടന്നു. ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു. രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസ് തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്.

ലോകേഷ് കനകരാജ് ആണ് ബെൻസ് കഥ ഒരുക്കി അവതരിപ്പിക്കുന്നത്.സായ് അഭയശങ്കർ ആണ് ബെൻസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ബെൻസ് ലോകേഷ് കനകരാജ് അവതരിപ്പിക്കുന്നു. ഇന്ത്യയിലും വിദേശത്തും നൂറ്റി ഇരുപതില്പരം ദിവസങ്ങളിൽ ആയിരിക്കും ഈ മെഗാ ബഡ്ജറ്റഡ്‌ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

ബെൻസിന്റെ ഛായാഗ്രഹണം ഗൗതം ജോർജ് നിർവഹിക്കുന്നു. ഫിലോമിൻ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ബെൻസിലെ ആക്ഷൻസ് ഒരുക്കുന്നത് അനൽ അരശ് ആണ്. പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment