കൂടെവിടെ സീരിയല്‍ ജനുവരി 4 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 മണിക്ക് പുതിയ സീരിയല്‍ കൂടെവിടെ

 കൂടെവിടെ പരമ്പര
Asianet latest Serial koodevide

നിരവധി ബംഗാളി സീരിയലുകള്‍ മലയാളത്തില്‍ റീമേക്ക് ചെയ്ത സ്റ്റാര്‍ നെറ്റ് വര്‍ക്ക് ജല്‍ഷ ചാനലിലെ മൊഹൊര്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നു. ശ്രീധന്യ, കൃഷ്ണകുമാർ, സുന്ദര പാണ്ഡ്യൻ, ബിപിൻ ജോസ്, ഡോ. ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്ര നാഥ്, സുദർശനൻ, അൻഷിത, ചിലങ്ക, സിന്ധു വർമ്മ, ശ്രുതി, മിഥുൻ, രതിഷ് സുന്ദർ, അർച്ചന തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന കൂടെവിടെ ഏഷ്യാനെറ്റിൽ ജനുവരി 4 മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8 . 30 നു സംപ്രേക്ഷണം ചെയ്യുന്നു.

കഥ

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ ഏഷ്യാനെറ്റ്‌ സീരിയലിന്റെ ഇതിവൃത്തം.അൻഷിതയാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും , അവളുടെ പോരാട്ടവീര്യം , കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്ന പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ ഡിസ്നി+ഹോട്ട് സ്റ്റാര്‍ ആപ്പില്‍ കൂടി ലഭ്യമാവും.

നടീ നടന്മാര്‍

അദിതി – ശ്രീധന്യ
ആദിത്യൻ (ആദി) – കൃഷ്ണകുമാർ
സുന്ദര പാണ്ഡ്യൻ – ബസവണ്
ബിപിൻ ജോസ് – ഋഷികേശ്
ഡോ. ഷാജു – കൊമ്പൻ
സന്തോഷ് സഞ്ജയ് – റോഷൻ
ദേവേന്ദ്ര നാഥ് – കമ്മീഷണർ
സുദർശനൻ – കൈമള്‍
അൻഷിത – സൂര്യ
ചിലങ്ക – ആര്യ
സിന്ധുവർമ്മ – ദേവമ്മ
ശ്രുതി – മിത്ര
മിഥുൻ – നിതിൻ
രതിഷ് സുന്ദർ – കരിപ്പെട്ടി  സാബു
അർച്ചന – ആമി

Asianet Koodevide
കൂടെവിടെ

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment