മഴവില്‍ മനോരമ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ

13 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള മഴവിൽ മനോരമയുടെ ജനപ്രീയ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ ജൂലൈ 27 നു കടപ്പാക്കടയിലുള്ള മലയാള മനോരമ ഓഫിസിൽ വെച്ച് രാവിലെ 8 മണി മുതൽ ആരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30 നാണ് ഉടൻ പണം മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്യുന്നത്. പ്രായഭേദമന്യേ ആർക്കും ഉടന്‍ പണം സീസൺ 5 ഓഡിഷൻസിൻ്റെ ഭാഗമാകാം. ജീവിതം മാറ്റി മറിക്കുന്ന ഒരു അനുഭവത്തിനായി ഏവരെയും ഉടൻ പണം ഓഡിഷൻസിലേക്ക് ക്ഷണിക്കുന്നു.
കൂടുതല്‍ വായനയ്ക്ക്
- ഗായത്രീദേവി എൻ്റെ അമ്മ സീരിയല്‍ മഴവിൽ മനോരമയിൽ ജൂലൈ 22 മുതൽ എല്ലാ ദിവസവും രാത്രി 7:30ന് സംപ്രേക്ഷണം ചെയ്യുന്നു
ഓഡിഷൻ
തീയതി – ജൂലൈ 27
സമയം – രാവിലെ 8 മണി മുതൽ
സ്ഥലം – മലയാള മനോരമ കൊല്ലം ഓഫീസ് , കടപ്പാക്കട, കൊല്ലം, കേരളം 691008
മലയാള ടെലിവിഷൻ സ്ക്രീനിൽ തരംഗം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ഗെയിം ഷോ ഉടൻ പണം, അഞ്ചാമത്തെ സീസണ്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് . ഈ പുത്തൻ സീസണിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട്, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഓഡിഷൻസ് അരങ്ങേറുന്നു. കഴിഞ്ഞ 4 സീസണുകളിൽ നിന്നായി 10 കോടിയിലധികം രൂപയാണ് ഉടൻ പണം മത്സരാർത്ഥികൾ സമ്മാനമായി നേടിയത്. പലരുടെയും ജീവിതം തന്നെ മാറ്റി മറിച്ച ഗെയിം ഷോയാണ് ഉടൻ പണം.

എന്താണ് ഉടൻ പണം
ഓഡിഷൻ
ഉടൻ പണം സീസണ്‍ 5 ഓഡിഷൻ ജൂലൈ 27 നു കടപ്പാക്കടയിലുള്ള മലയാള മനോരമ ഓഫിസിൽ വെച്ച് രാവിലെ 8 മണി മുതൽ ആരംഭിക്കുന്നു.