കുടുംബബന്ധങ്ങളുടെ ഹൃദയസ്പർശിയായ ആവിഷ്കാരവുമായി ഏഷ്യാനെറ്റ് പുതിയ പരമ്പര ” കാറ്റത്തെ കിളിക്കൂട് ” സംപ്രേക്ഷണം ചെയ്യുന്നു.
കാറ്റത്തെ കിളിക്കൂട് നിധിയുടെയും സുധീഷിന്റെയും ജീവിതകഥയാണ് . ഉന്നത വിദ്യാഭ്യാസം നേടി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന , സ്വതന്ത്ര ചിന്തകളുള്ള പെൺകുട്ടിയാണ് നിധി. മറുവശത്ത് സുധീഷ് ഒരു ഡ്രൈവറാണ്. ലോറി ഡ്രൈവറായിരുന്ന പിതാവ് ഭാസ്കരൻ മദ്യാസക്തിയിലേക്ക് വഴുതിപ്പോയതിനെ തുടർന്ന് വീട്ടിലെ മുഴുവൻ ബാധ്യതകളും സുധീഷും സഹോദരന്മാരും വഹിക്കുന്നത്. സുബാഷ്, ഹരീഷ്, നികേഷ് എന്നീ സഹോദരന്മാരുമായി ചേർന്നുള്ള പുരുഷന്മാർ മാത്രമുള്ള ഈ വീട്ടിലേക്ക്, വിധിയുടെ വിളയാട്ടത്തിൽ സുധീഷിന് നിധിയെ വിവാഹം കഴിച്ചുകൊണ്ട് വരേണ്ടിവരുന്നു. നിധിയുടെ വരവ് സുധീഷിന്റെയും സഹോദരന്മാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളും ഈ പരമ്പര വരച്ചുകാട്ടുന്നു.
കാറ്റത്തെ കിളിക്കൂട് ഏഷ്യാനെറ്റിൽ നവംബർ 10 മുതൽ, എല്ലാ ദിവസവും (തിങ്കളാഴ്ച മുതൽ ഞായറാഴ്ച വരെ) രാത്രി 8:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
Find the Actors Name and Characters of Latest Asianet Television Serial Kattathe Kilikkodu Launching on 10 November and Telecast at 8 PM Everyday.



