കാതല്‍ – ദി കോര്‍ മലയാള സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഈ പ്ലാറ്റ്ഫോം ആരംഭിച്ചു

മമ്മൂട്ടി നായകനായ പുതിയ ചിത്രം കാതല്‍ – ദി കോര്‍ ഓടിടി റിലീസ് തീയതി

Prime Video Streaming Kaathal The Core
Prime Video Streaming Kaathal The Core

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാള ചലച്ചിത്രം കാതല്‍ – ദി കോര്‍ ആമസോൺ പ്രൈം വീഡിയോയിൽ 05 ജനുവരി മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഷറഫ് യു ധീൻ, ജോണി ആന്റണി, ജോർജ്ജ് കോര, ആശാ മടത്തിൽ ശ്രീകാന്ത്, മീനാക്ഷി രവീന്ദ്രൻ എന്നിവർ അഭിനയിച്ച തോൽവി എഫ്.സി ക്ക് ശേഷം ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമായ മലയാള സിനിമയാണ് കാതല്‍ – ദി കോര്‍.

  • സ്റ്റാര്‍ നെറ്റ് വര്‍ക്ക് ജയറാം നായകനായ അബ്രഹാം ഓസ്ലര്‍ സിനിമയുടെ ടെലിവിഷന്‍ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി , എബ്രഹാം ഓസ്‌ലർ റിലീസ് തീയതി അറിയാം.

ആദർശ് സുകുമാരനും പോൾസൺ സ്കറിയയും തിരക്കഥയെഴുതി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ജനുവരി 05 മുതൽ പ്രൈം വീഡിയോയിൽ ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ച കാതൽ ദ കോർ സിനിമയിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു.

ഏറ്റവും പുതിയ ഓടിടി റിലീസ്

സിനിമ കാതല്‍ – ദി കോര്‍
ഓടിടി റിലീസ് തീയതി 05 ജനുവരി
ഓടിടിപ്ലാറ്റ്ഫോം പ്രൈം വീഡിയോ
സംവിധാനം ജിയോ ബേബി
എഴുതിയത് ആദർശ് സുകുമാരൻ , പോൾസൺ സ്കറിയ
നിര്‍മ്മാണം മമ്മൂട്ടി – മമ്മൂട്ടി കമ്പനി
അഭിനേതാക്കള്‍ മമ്മൂട്ടി, ജ്യോതിക, മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദ്നി, ആദർശ് സുകുമാരൻ, ജോസി സിജോ, പോൾസൺ സ്കറിയ, കലാഭവൻ ഹനീഫ്, ജോജി ജോൺ, രാജീവ് കോവിലകം , അലിസ്റ്റർ അലക്സ്, അനഘ അക്കു, ഡിക്സൺ പൊടുത്താസ്, ആർ എസ് പണിക്കർ, സുധി , സജീവ് കുമാർ , പൂജ മോഹൻരാജ്, ബീന ജിയോ, കുമാർ സുനിൽ, ഷൈനി സാറ
ഛായാഗ്രഹണം സാലു കെ തോമസ്‌
സംഗീതം മാത്യൂസ് പുളിക്കൻ
  • പേരില്ലൂർ പ്രീമിയർ ലീഗ് ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചു , ഡിസ്നി +ഹോട്ട്സ്റ്റാർ മൂന്നാമത്തെ ഒറിജിനല്‍ മലയാളം വെബ് സീരീസാണ്, നിഖിലാ വിമലും, സണ്ണി വെയ്ൻനും എന്നിവർ മുഖ്യ കഥാപാത്രങ്ങളാവുന്നു.
  • നേര് ഓടിടി റിലീസ് , ജീത്തു ജോസഫ് സംവിധാനം മോഹന്‍ലാല്‍ സിനിമയുടെ മലയാളം ഓടിടി റിലീസ് ജനുവരി അവസാന വാരം പ്രതീക്ഷിക്കുന്നു.
PPL Series Online Streaming Date
PPL Series Online Streaming Date

ഉടല്‍ – സൈനാ പ്ലേ

മലയാളം സിനിമയായ ഉടലിന്റെ ഓടിടി അവകാശം സൈന സ്വന്തമാക്കി, 2024 ജനുവരി 05 മുതൽ ഈ ചിത്രത്തിന്‍റെ ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കുകയാണ് . ഉടല്‍ സിനിമയുടെ രചനയും സംവിധാനവും രതീഷ് രഘുനന്ദൻ നിര്‍വഹിച്ചിരിക്കുന്നു. ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, ദുർഗ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയില്‍ ജൂഡ് ആന്റണി ജോസഫ്, അഞ്ജന അപ്പുക്കുട്ടൻ, അരുൺ പുനലൂർ, തമ്പായി മോനാച്ച കാഞ്ഞങ്ങാട്, ദിനേശ് ആലപ്പുഴ, കാശിനാഥൻ, മായ സുരേഷ് എന്നിവര്‍ സഹ അഭിനേതാക്കള്‍ ആണ്.

2024 OTT Releases Malayalam
Udal Movie Saina Play Release Date

Leave a Comment