ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസ നേടിയും മുന്നേറുന്നു.ആറു എപ്പിസോഡുകളിലായി റിലീസ് ചെയ്ത ഈ ക്രൈം ത്രില്ലർ പ്രേക്ഷകരെ ശക്തമായി പിടിച്ചിരുത്തുകയാണ്.ഷാൻ തുളസിധരൻ ആണ് സീരീസ് സംവിധാനം ചെയ്തേക്കുന്നത്.
മലയാളത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു കുറ്റഅന്വേഷണ ത്രില്ലറായ കമ്മട്ടം എങ്ങും മികച്ച അഭിപ്രായം ആണ് വന്നുകൊണ്ട് ഇരിക്കുന്നത്. ZEE5യുടെ ആദ്യത്തെ മലയാളം ഒർജിനൽ എന്ന നിലയിൽ ഈ സീരീസ് ഏറെ പ്രേക്ഷകശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.
തൃശ്ശൂരിനെ ഞെട്ടിച്ച യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കമ്മട്ടം, 23 ഫീറ്റ് പ്രൊഡക്ഷൻസ് നിർമിച്ച ഈ സീരീസിൽ പ്രധാന വേഷത്തിൽ സുധേവ് നായർ എത്തുന്നു. കൂടാതെ ജിൻസ്, ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കവളയൂർ, അരുണ്‍ സോൾ, ശ്രീരേഖ, ജോർഡി പൂഞ്ഞാർ എന്നിവർ വേഷമിടുന്നു.
പ്ലാന്റർ സാമുവൽ ഉമ്മന്റെ സംശയാസ്പദമായ മരണത്തോടെയാണ് സീരീസ് ആരംഭിക്കുന്നത്. അന്വേഷണത്തിനിടെ പല അത്ഭുതകരമായ മരണങ്ങളും ഭീതിജനകമായ കണ്ടെത്തലുകളും സംഭവിക്കുന്നു. ഒടുവിൽ സാമുവലിന്റെ തോട്ടത്തിൽ ജോലി ചെയ്യുന്ന ഫ്രാൻസിസിന്റെ അടുത്തേക്ക് അന്വേഷണം എത്തുമ്പോൾ കഥ കൂടുതൽ ആവേശകരമാകുന്നു.
സുദേവ് നായർ അവതരിപ്പിച്ച ഇൻസ്‌പെക്ടർ ആന്റോണിയോ ജോർജ്ജിന്റെ കുറ്റഅന്വേഷണത്തിലൂടെ കഥ പറയുന്ന സീരീസ് പ്രേക്ഷകരെ നന്നായി പിടിച്ചു ഇരുത്തുനുണ്ട്.
“കമ്മട്ടം എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ആണ്.ZEE5യുടെ ആദ്യത്തെ മലയാളം ഓറിജിനൽ ആയി കമ്മട്ടം പുറത്തിറങ്ങുകയും മികച്ച അഭിപ്രായം ആണ് വന്ന് കൊണ്ട് ഇരിക്കുന്നത് എന്ന് പ്രധാനവേഷം കൈകാര്യം ചെയ്ത സുധേവ് നായർ കൂട്ടിച്ചേർത്തു.
യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയ ശക്തമായ കഥയാണ് ഞങ്ങൾ പ്രേക്ഷകർക്ക് നൽകുന്നത്.
മലയാള സിനിമ പ്രേക്ഷകർക്ക് വിശ്വാസത്തോടെയുള്ള ഒരു OTT പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ZEE5. മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ZEE5 ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
മികച്ച അഭിപ്രായം നേടി ‘കമ്മട്ടം’ ഇപ്പോൾ ZEE5യിൽ സ്ട്രമിങ് തുടരുന്നു.