കൈയ്യെത്തും ദൂരത്ത് സീരിയല്‍ അഞ്ഞൂറിന്റെ നിറവില്‍ – സീ കേരളം പരമ്പര

അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി സീ കേരളം സീരിയല്‍ കൈയ്യെത്തും ദൂരത്ത്

സീ കേരളം സീരിയല്‍ കൈയ്യെത്തും ദൂരത്ത്
Kaiyethum Doorath Completed 500 Episodes

മലയാളം വിനോദ ചാനലായ സീ കേരളം സംപ്രേഷണം ചെയ്യുന്ന ‘കൈയ്യെത്തും ദൂരത്ത് (കൈയെത്തും ദൂരത്ത്)’ പരമ്പര 500 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ നിറസാന്നിധ്യമായ കൈയെത്തും ദൂരത്ത് പുത്തന്‍ ആഖ്യാനശൈലി കൊണ്ടും വേറിട്ടുനില്‍ക്കുന്നു. ഈ പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സീ കേരളം ഔദ്യോഗിക ഓടിടി പ്ലാറ്റ്ഫോം സീ5 വഴി ലഭ്യമാണ് .

കഥ

കൈയെത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് കൈയ്യെത്തും ദൂരത്ത് പരമ്പര പറയുന്നത്. കുടുംബങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചകൾക്കിടയിലും തങ്ങളുടെ പ്രണയ സാഫല്യത്തിനായി പോരാടിയ ആദിയും തുളസിയും വിവാഹത്തിനു ശേഷം നേരിടുന്ന പ്രതിസന്ധികളും അതിനിടെ ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന അവിചാരിത സംഭവങ്ങളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുകയാണ് ഇപ്പോൾ ഓരോ എപ്പിസോഡിലും.

Zee Keralam Channel Serials List
സീ കേരളം

അഭിനേതാക്കള്‍

വൈഷ്ണവി സായ്കുമാര്‍, സജേഷ് നമ്പ്യാര്‍ ,കൃഷ്ണപ്രിയ, ലാവണ്യ, ശരണ്‍, ആനന്ദ് തുടങ്ങിയവരാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ‘കൈയെത്തും ദൂരത്ത്’ പരമ്പര കേരളത്തിലെത്തന്നെ മികച്ച ജനപ്രിയ സീരിയലുകളിലൊന്നാണ്. നവീന ആശയങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന സീ കേരളം വേറിട്ട ഒട്ടനവധി പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ‘കൈയെത്തും ദൂരത്ത്’ പരമ്പര എല്ലാ ദിവസവും വൈകിട്ട് 06:30ന് സീ കേരളം ചാനലില്‍.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *