കൈയ്യെത്തും ദൂരത്ത് ഹല്‍ദി എപ്പിസോഡ് സംപ്രേക്ഷണം – മെയ് 8, ഞായറാഴ്ച്ച രാത്രി 7 മണിക്ക്

പ്രണയജോഡിയ്ക്ക് അനുഗ്രഹമേകാൻ മഞ്ഞൾക്കല്യാണത്തിന് ലക്ഷ്മി ഗോപാലസ്വാമിയും – കൈയ്യെത്തും ദൂരത്ത്

കൈയ്യെത്തും ദൂരത്ത് ഹല്‍ദി എപ്പിസോഡ്
Kaiyethum Doorath Haldi Episode Telecast on Zee Keralam

പുത്തൻ ആശയങ്ങളും ആവിഷ്‌ക്കരണരീതിയുമായി മലയാളികളുടെ മനസു കീഴടക്കിയ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന “കൈയ്യെത്തും ദൂരത്ത്” പരമ്പരയിൽ ഇനി പ്രണയസാക്ഷാത്കാരത്തിന്റെ നിമിഷങ്ങൾ. ഉദ്വേഗം നിറഞ്ഞ നിരവധി മാസ്മരിക നിമിഷങ്ങളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ നിറസാന്നിധ്യമായ പരമ്പരയിൽ ആദി -തുളസി വിവാഹത്തിലൂടെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന നാളുകൾക്ക് വിരാമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സീ കേരളം സീരിയല്‍

കൈയ്യെത്തും ദൂരത്തായിട്ടും കാതങ്ങൾ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് കൈയ്യെത്തും ദൂരത്ത്  പരമ്പര പറയുന്നത്. പരസ്പരം സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിച്ച് നാൾ വഴിയേ പരസ്പരം വൈരികളായി തീരുന്ന സഹോദരന്റെ മകനും സഹോദരിയുടെ മകളും ഒരുനാൾ പരസ്പരം ഇഷ്ടപ്പെടുന്നിടത്താണ് സീരിയലിന്റെ തുടക്കം. വീട്ടിലെ പല പ്രതിസന്ധികളേയും അതിജീവിച്ച് സ്വപ്നസാക്ഷാത്കാരത്തിന്റെ വാതിൽപ്പടിയിൽ വന്നു നിൽക്കുമ്പോൾ ‘കയ്യെത്തും ദൂരത്ത്’ ജോഡിയെ കാത്തിരിക്കുന്ന വഴിത്തിരിവുകളെന്തെല്ലാമാകുമെന്നു വരും എപ്പിസോഡുകളിൽ അറിയാം.

മേടമഞ്ഞിലൊരുങ്ങുന്ന ഈ കല്യാണത്തിനു മാറ്റുകൂട്ടാൻ മലയാള സിനിമയുടെ മുഖശ്രീ ലക്ഷ്‌മി ഗോപാലസ്വാമിയും എത്തും. മലയാളികളുടെ ഇഷ്ട ചലച്ചിത്ര താരം നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നു എന്നതും മറ്റു ജനപ്രിയ പരമ്പരകളിലെ താരങ്ങൾ സാക്ഷ്യം വഹിക്കാൻ എത്തുന്നുവെന്നതും കല്യാണം എപ്പിസോഡുകളെ കൂടുതൽ വർണാഭമാക്കുന്നു.

സീ5 ആപ്പില്‍ ലഭ്യം

വൈഷ്ണവി സായ്‌കുമാർ, സജേഷ് നമ്പ്യാർ ,കൃഷ്ണപ്രിയ, ലാവണ്യ, ശരൺ, ആനന്ദ് തുടങ്ങിയവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മോഹൻ കുപ്ലേരിയും ചേർന്ന് സംവിധാനം ചെയ്യുന്ന കൈയ്യെത്തും ദൂരത്ത് കേരളത്തിലെ തന്നെ മികച്ച ജനപ്രിയ സീരിയലുകളിലൊന്നാണ്. പരമ്പരയുടെ ഹൽദി സ്‌പെഷ്യൽ എപ്പിസോഡ് മെയ് 8, ഞായറാഴ്ച്ച രാത്രി 7 നു പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തും.

സീ മലയാളം ചാനല്‍ ലോഗോ
സീ മലയാളം ചാനല്‍

Leave a Comment