ട്വല്‍ത്ത് മാന്‍ സിനിമ ഓടിടി റിലീസ് തീയതി മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു

മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ ട്വല്‍ത്ത് മാന്‍മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യുന്നു

ട്വല്‍ത്ത് മാന്‍ സിനിമ ഓടിടി റിലീസ് തീയതി
Twelfth Man Release Date

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന 12th Man സിനിമയുടെ ആവേശകരമായ ട്രെയിലര്‍ പുറത്തിറങ്ങി. ദുരൂഹമായ ഒരു കൊലപാതകത്തിന്റെ കഥ പറയുന്ന ചിത്രം ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മെയ് 20ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു.

ട്വല്‍ത്ത് മാന്‍ സിനിമ ട്രെയ്ലര്‍ കാണാം – https://www.youtube.com/watch?v=V81jMFrawAk

മലയാളം ത്രില്ലര്‍ സിനിമകള്‍

ജിത്തു ജോസഫിന്റെ സംവിധാനവും ത്രില്ലടിപ്പിക്കുന്ന തിരക്കഥയുമാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തങ്ങളൊരുമിച്ച മുന്‍കാല ചിത്രങ്ങള്‍ പോലെതന്നെ ട്വല്‍ത്ത് മാന്‍ സിനിമയും പ്രേക്ഷകര്‍ക്ക് ആവേശം സമ്മാനിക്കുന്ന ഒരു ദൃശ്യവിരുന്ന് തന്നെയാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന കഥാപാത്രത്തിന് മോഹന്‍ലാല്‍ എന്ന നടന്‍ നല്‍കിയ വ്യത്യസ്ത മാനങ്ങള്‍ ഈ സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണമാണെന്ന് ജിത്തു ജോസഫ് പ്രതികരിച്ചു. ചിത്രത്തിന്റെ സാങ്കേതിക മികവും തിരക്കഥയുടെ ബലവും അഭിനേതാ ക്കളുടെ മികച്ച പ്രകടനവും സംവിധായകന്‍ എന്ന നിലയില്‍ തന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Twelfth Man Malayalam Movie
Twelfth Man Malayalam Movie

അഭിനേതാക്കള്‍

മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, അനുശ്രീ, അനു സിത്താര, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, അതിഥി രവി, ശിവദ, പ്രിയങ്ക നായര്‍, ലിയോണ ലിഷോയ്, അനുമോഹന്‍, ചന്തുനാഥ് തുടങ്ങി വലിയ താരനിരയാണ് ട്വല്‍ത്ത് മാന്‍ ചിത്രത്തില്‍ അണിനിരക്കുന്നത്. കെആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ. സതീഷ് കുറുപ്പ് ക്യാമറയും അനില്‍ ജോണ്‍സന്‍ സംഗീതവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് വിഎസ് വിനായകനാണ് ചെയ്തിരിക്കുന്നത്.

12thMan Move OTT
12thMan Move OTT

കേരള ടിവി വാർത്ത

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *