കാവൽ സിനിമയുടെ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – മാർച്ച് 13 വൈകുന്നേരം 4.30 ന്

മലയാളചലച്ചിത്രം കാവൽ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

 കാവൽ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
WTP Movie Kaaval Asianet

വൈകാരിക കുടുംബബന്ധങ്ങളിലൂടെ കഥപറയുന്ന ഫാമിലി ആക്ഷൻ ചലച്ചിത്രം കാവൽ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഇടുക്കിയിലെ ആനക്കുഴിയിലെ രണ്ട് സുഹൃത്തുക്കളാണ് ആന്റണിയും തമ്പാനും. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ പോലും പരിഹരിക്കപ്പെടാതെ വരുമ്പോള്‍ തമ്പാനും ആന്റണിയും സമാന്തര പോലീസും കോടതിയുമാകുന്നു. അതിന്റെ അമര്‍ഷം പോലീസിലെ ഒരു വിഭാഗത്തിനും നാട്ടിലെ പ്രമാണിമാര്ക്കുമുണ്ട്.

ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട… കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും

ഒരു പ്രത്യേക സാഹചര്യത്തില്‍ ആന്റണിയെ വിട്ട് തമ്പാന്‍ ഹൈറേഞ്ച് ഇറങ്ങേണ്ടി വരുന്നു. എന്നാല്‍ വര്ഷങ്ങള്ക്ക് ശേഷം ആന്റണിയുടെ മക്കള്‍ക്കു കാവലായി തമ്പാന്‍ ഹൈറേഞ്ചിലേക്ക് വരേണ്ടി വരുന്നു.തമ്പാനായി സുരേഷ് ഗോപി എത്തുമ്പോള്‍ ആന്റണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രണ്ജി പണിക്കരാണ്. സുരേഷ് ഗോപി ആരാധകരെ മാത്രമല്ല ഫാമിലി ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന വിധമാണ് കാവലിന്റെ രചനയും സംവിധാനവും നിതിന്‍ രണ്ജി പണിക്കര്‍ നിര്വ്വഹിച്ചിരിക്കുന്നത്.

കവലിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ മാർച്ച് 13 ഞാറാഴ്ച വൈകുന്നേരം 4.30 ന് സംപ്രേക്ഷണം ചെയ്യുന്നു .

Asianet Channel Latest Programs
ഏഷ്യാനെറ്റ്‌

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *