ഫാലിമി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി + ഹോട്ട് സ്റ്റാർ, ഡിസംബർ 18 മുതൽ സ്ട്രീമിംഗ്

ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമി; ഡിസംബർ 18 മുതൽ ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ മാത്രം!

Falimy OTT Release
Falimy OTT Release

കുടുംബ സദസ്സുകൾക്ക് ചിരിയുടെ വിരുന്നുമായി “ഫാലിമി“, ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ഡിസംബർ 18 മുതൽ. വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീർത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം ആ യാത്രയിലുടനീളം നേരിടുന്ന അനവധി വെല്ലുവിളികളും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളുമാണ് ഫാലിമിയിലൂടെ പ്രേക്ഷകരിലെത്തുന്നത്.

നിതീഷ് സഹദേവന്റെ സംവിധാനത്തിൽ, ബേസിൽ ജോസഫ് നായകനായും ജഗദിഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളുമായെത്തുന്ന “ഫാലിമി” തീർച്ചയായും എല്ലാത്തരം പ്രേക്ഷർക്കും ഉൾക്കൊള്ളാനാവുന്ന ഒരു കുടുംബ ചിത്രമാണ്.

മലയാളം ഓടിടി റിലീസ്

ഓരോ കഥയും വളരെ സൂക്ഷ്മമായും ഹൃദയസ്പർശിയായും തന്റെ സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന സംവിധായകൻ നിതീഷ് സഹദേവിന്, കുടുംബബന്ധങ്ങളുടെ ശക്തിയും ഐക്യത്തിന്റെ പ്രാധാന്യവുമെല്ലാം ഉൾകൊള്ളുന്ന “ഫാലിമി” എന്ന തന്റെ പുതിയ ചിത്രത്തിലൂടെയും അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

Falimy OTT Release Date
Falimy OTT Release Date

ഡിസ്‌നി + ഹോട്ട് സ്റ്റാർ

മുൻപ് ഹോട്ട് സ്റ്റാർ എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് . ഇന്ത്യയിലെ പ്രേക്ഷകർ ടെലിവിഷനിലൂടെ കണ്ടു ശീലിച്ച ദൃശ്യ സങ്കൽപ്പങ്ങളെ മാറ്റിയെഴുതിക്കൊണ്ട് വിനോദത്തിന്റെ മായക്കാഴ്ചകളിലേക്ക് അവരെക്കൂട്ടിക്കൊണ്ടുപോവുകയായിരുന്നു ഡിസ്‌നി + ഹോട്ട് സ്റ്റാർ . 8 ഭാഷകളിലായി ഒരു ലക്ഷം മണിക്കൂറിലേറെയുള്ള സിനിമകളും ടിവി ഷോയും ,നിങ്ങൾക്ക് ഏറെ പ്രിയ്യപ്പെട്ട കായിക മാമാങ്കങ്ങളുടെ തത്സമയ സ്ട്രീമിങ്ങുമായി ഡിസ്‌നി + ഹോട്ട് സ്റ്റാർ ഭാരതീയർക്ക് എന്നും പ്രിയപ്പെട്ടതാകുന്നു …

Leave a Comment