ഡാൻസിംഗ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ – ഏപ്രിൽ 30 വൈകുന്നേരം 6 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

ഷെയര്‍ ചെയ്യാം

ഏഷ്യാനെറ്റിൽ ഡാൻസിംഗ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ

ഡാൻസിംഗ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ
Dancing Stars Grand Finale

ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ” ഡാൻസിങ് സ്റ്റാർസ് “ന്റെ അന്തിമവിജയിയെ കണ്ടെത്തുന്ന ഡാൻസിംഗ് സ്റ്റാർസ്

  ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

അപ്ഡേറ്റ്

വിഷ്ണു – നയന ജോസന്‍ ജോഡികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം – ദിൽഷാ -നാസിഫ്, മൂന്നാം സ്ഥാനം – പാരീസ് ലക്ഷ്മി -അഭിലാഷ് എന്നിവര്‍ നേടി – ഡാൻസിംഗ് സ്റ്റാർസ് വിജയികള്‍ ആയി

ഫൈനലിസ്റ്റ്

പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക്‌ കൊണ്ടുപോയ ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” ന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത് അഞ്ജലി-ബോണി , ദിൽഷാ -നാസിഫ് , നയന – വിഷ്ണു , പാരീസ് ലക്ഷ്മി -അഭിലാഷ് , ചൈതിക് – കുഞ്ഞാറ്റ എന്നീ ടീമുകളാണ് . പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് , യുവാനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ , ചലച്ചിത്രതാരം ശ്വേതാ മേനോൻ എന്നിവരാണ് വിധികർത്താക്കൾ .

Asianet Show Dancing Stars
Asianet Show Dancing Stars

വിജയികള്‍

ഡാൻസിങ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി എത്തുന്നത് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനാണ്. കൂടാതെ നിരവധി ടെലിവിഷൻ താരങ്ങളും സന്നിഹിതരായിരുന്നു . ഒന്നിനൊന്നു മികച്ച പോരാട്ടങ്ങൾക്ക് പുറമേ ചലച്ചിത്രതാരങ്ങളായ നോബിയും സുമേഷ് ചന്ദ്രനും ടീമും ഒരുക്കിയ കോമഡി സ്കിറ്റുകളും ഗ്രാൻഡ് ഫിനാലെക്ക് മികവേകി. ഡാൻസിങ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ ഏപ്രിൽ 30 വൈകുന്നേരം 6 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

Dancing Stars Grand Finale Asianet
Dancing Stars Grand Finale Asianet

മലയാളം ടിവി വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു