കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകര – ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Aprilമലയാളം ഓടിടി റിലീസ്
Advertisements

ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസായ കേരള ക്രൈം ഫയല്‍സ് ഉടനെത്തും

Kerala Crime Files First Look Poster
Kerala Crime Files First Look Poster – first-ever Malayalam web series on Disney+Hotstar

ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസായ ‘കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകര‘ ഹോട്ട്സ്റ്റാര്‍ സ്പെഷല്‍സിന്റെ ഭാഗമായി ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പൂര്‍ണമായും കേരള പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ക്രൈം സീരീസിലൂടെ തികച്ചും വ്യത്യസ്തമായ കുറ്റാന്വേഷണ കഥകളാണ് അവതരിപ്പിക്കുക.

ഹോട്ട്സ്റ്റാര്‍ സ്പെഷല്‍സ് കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകര ശ്രദ്ധേയമാകുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരായ ലാലും അജു വര്‍ഗീസും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളിലൂടെയാണ്. ഒരു കുറ്റകൃത്യം മുന്‍നിര്‍ത്തിയുള്ള ഉദ്വേഗജനകമായ കഥയുടെ ചുരുള്‍ നിവരുമ്പോള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളാണ് കാത്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി ഭാഷകളില്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര ലഭ്യമായിരിക്കും.

Advertisements

മലയാളം സീരീസ്

രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് യുവ സംവിധായകരില്‍ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. തിരക്കഥ: ആഷിഖ് അയ്മര്‍, ഛായാഗ്രഹണം: ജിതിന്‍ സ്റ്റാനിസ്ലസ്, സംഗീതം: ഹെഷാം അബ്ദുള്‍ വഹാബ്, പ്രൊഡക്ഷന്‍ ഡിസൈന്‍: പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ്: മഹേഷ് ഭുവനേന്ദര്‍.

ഒരു സംവിധായകനെ നിലയില്‍ വെബ് സീരീസുകളുടെ സമയം കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്നും, കഥാപാത്രങ്ങളുടെ വ്യത്യസ്ത മാനസികതലങ്ങള്‍ നിശ്ചിത സമയത്തില്‍ ചുരുക്കാതെ, കൂടുതല്‍ വിശദമായി അവതരിപ്പിച്ച് കഥ ആഴത്തില്‍ പറയാന്‍ സഹായിക്കുമെന്നും അഹമ്മദ് കബീര്‍ അഭിപ്രായപ്പെട്ടു.

Kerala Crime Files Series
Kerala Crime Files Series

ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനല്‍ വെബ് സീരീസ് എന്ന നിലയില്‍ പ്രൊഡക്ഷന്‍ വാല്യുവിലും ക്വാളിറ്റിയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് കേരള ക്രൈം ഫയല്‍സ് ഒരുക്കിയിരിക്കുന്നത്. കഥ നടക്കുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും കേരള ക്രൈം ഫയല്‍സിന്റെ മേക്കിംഗും സ്റ്റോറി ടെല്ലിംഗും ഇന്ത്യയിലെ പ്രശസ്തമായ വെബ് സീരീസുകളോട് കിടപിടിക്കുന്ന രീതിയിലുള്ളതാണ്. – പ്രൊഡ്യൂസര്‍ രാഹുല്‍ റിജി നായര്‍ പറഞ്ഞു.

ഇന്ത്യക്കാരുടെ ആസ്വാദന തലങ്ങളെ മാറ്റിമറിച്ച രാജ്യത്തിന്റെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ഡിസ്നി+ഹോട്ട്സ്റ്റാര്‍. സിനിമകള്‍, സീരീസുകള്‍, സ്പോര്‍ട്സ് തുടങ്ങി ഏവരുടെയും അഭിരുചികളെ ഒരിടത്ത് ഒരുക്കി, അനവധി കണ്ടന്റുകളാണ് ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ ലഭിക്കുന്നത്. 8 ഭാഷകളിലായി ആകെ 1 ലക്ഷം മണിക്കൂറിലധികമുള്ള കണ്ടന്റുകളാണ് നിലവില്‍ ഡിസ്നി+ഹോട്ട്സ്റ്റാറിലുള്ളത്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *