ഏഷ്യാനെറ്റ്‌ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോ – മലയൻ കുഞ്ഞ്, ന്നാ താൻ കേസ് കൊട്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Decemberഏഷ്യാനെറ്റ്‌
Advertisements

മലയാളം ടെലിവിഷന്‍ ചാനലുകളുടെ ക്രിസ്മസ് പ്രീമിയര്‍ സിനിമകള്‍ – ഏഷ്യാനെറ്റ്‌

ക്രിസ്മസ് ദിനത്തിൽ രണ്ടു സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഏഷ്യാനെറ്റിൽ ” മലയൻ കുഞ്ഞും ന്നാ താൻ കേസ് കൊടും ”

ഏഷ്യാനെറ്റ്‌ വേൾഡ് ടെലിവിഷൻ പ്രീമിയർ
Asianet New Year 2023 Programs

മലയൻ കുഞ്ഞ്

പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറായ ” മലയൻ കുഞ്ഞിന്റെ ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഡിസംബർ 25 , ക്രിസ്മസ് ദിനത്തിൽ വൈകുന്നേരം 4.30 നു ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു. ഈ സിനിമ കണ്ടുകഴിഞ്ഞാൽ , പ്രകൃതിദുരന്തത്തിന്റെ വാർത്ത കേട്ടാൽ അതൊരു വാർത്തയായി മാത്രം തള്ളിക്കളയാത്തവിധം പ്രേക്ഷകർക്ക് അനുഭവവേദ്യമാകുന്നതരത്തിലാണ് ഒരുക്കിയിരിക്കുന്നത് . ഫഹദ് ഫാസിൽ , ഇന്ദ്രൻസ് , ജാഫർ ഇടുക്കി , രജീഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

Advertisements

ന്നാ താൻ കേസ് കൊട്

കേരളമാകെ ചർച്ച ചെയ്യപ്പെട്ട സൂപ്പർ ഹിറ്റ് സിനിമയായ ” ന്നാ താൻ കേസ് കൊട് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഡിസംബർ 25 , ക്രിസ്മസ് ദിനത്തിൽ രാത്രി 7 മണിക്ക് ഏഷ്യാനെറ്റ്‌  പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .സാധാരണക്കാരനും ഭരണകൂടത്തിനും മധ്യേയുള്ള ഇടത്തട്ടുകളിലെ അഴിയാക്കുരുക്കുകളും അഴിമതികളും ഒക്കെയാണ് ഈ ചിത്രം ഇവിടെ അവതരിപ്പിക്കുന്നത് . കുഞ്ചാക്കോ ബോബൻ , ഗായത്രി , രാജേഷ് മാധവൻ , ബേസിൽ ജോസഫ് , ഉണ്ണി മായ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *