സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ഗ്രാൻഡ് ഫിനാലെ – ഡിസംബർ 26 ഞായറാഴ്ച 06.30 മുതൽ ഏഷ്യാനെറ്റില്‍

ഏഷ്യാനെറ്റിൽ സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ആരാദ്യം പാടും ഗ്രാൻഡ് ഫിനാലെ

സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ഗ്രാൻഡ് ഫിനാലെ
Star Music 3 Grand Finale Telecast

മലയാളികൾക്കിടയിൽ തരംഗമായി മാറിയ മ്യൂസിക് ഗെയിംഷോ സ്റ്റാര്ട്ട് മ്യൂസിക്ക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.വിവിധഭാഷകളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ സ്വന്തം ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായി ഗ്രാൻഡ് ഫിനാലെയിൽ എത്തുന്നു. മലയാളത്തിലെ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഷോയായ ” സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ” യുടെ അവസാന പോരാട്ടത്തിനായി മാറ്റുരക്കുന്നത് സാന്ത്വനം, തൂവൽസ്പർശം , കൂടെവിടെ , പാടാത്ത പൈങ്കിളി എന്നീ ജനപ്രിയപരമ്പരകളായ താരങ്ങളാണ് .

ഗ്രാൻഡ് ഫിനാലെയിൽ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങൾ വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്മ്മ മുഹൂര്ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന് റെ മുള്‍മുനയിൽ നിര്ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്പ്പെടെ മലയാളികള്ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്.

ബിഗ് ബോസ് ഫെയിം അനൂപും വാനമ്പാടി ഫെയിം സുചിത്രയുമാണ് അവതാരകരായി എത്തുന്നത്.വിജയിയെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ് . വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഡിസംബർ 26 ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Asianet Channel Latest Programs
Asianet Channel

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment