ചോക്കളേറ്റ് സൂര്യ ടിവി സീരിയല്‍ 200 എപ്പിസോഡിന്റെ നിറവില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9 മണിക്ക്

പ്രേക്ഷക പിന്തുണ നേടിയ സൂര്യ ടിവി സീരിയല്‍ ചോക്കളേറ്റ് 200 എപ്പിസോഡുകള്‍ പിന്നിടുന്നു

ചോക്കളേറ്റ് സൂര്യ ടിവി സീരിയല്‍
Malayalam serial Chocolate

സാന്ദ്ര ബാബു മുഖ്യവേഷത്തിലെത്തുന്ന സൂര്യ ടിവി പരമ്പര ചോക്കളേറ്റ് വിജയകരമായ 200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടു പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ പരിപാടിക്ക് സാധിച്ചു. നിലവില്‍ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന പരമ്പര സണ്‍ ടിവി അടുത്തിടെ തമിഴില്‍ റീമേക്ക് ചെയ്തിരുന്നു, രാഹുല്‍ രവി തമിഴിലില്‍ നായക കഥാപാത്രമായ വിക്രമിനെ അവതരിപ്പിക്കുന്നു.

സൂര്യ ടിവി അടുത്തിടെ ആരംഭിച്ച പരിപാടികള്‍ എന്‍റെ മാതാവ് , ഇത്തിക്കര പക്കി, ജോഡി നമ്പര്‍ 1 എന്നിവയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സണ്‍ നെക്സ്റ്റ് ആപ്പില്‍ അപ്‌ലോഡ്‌ ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ വീഡിയോകള്‍ക്കും മികച്ച പിന്തുണ ലഭിക്കുന്നു. നാഗകന്യക സീസണ്‍ 4 സംപ്രേക്ഷണം ഉടന്‍ ആരംഭിക്കുന്നതാണ്, നാഗിന്‍ മലയാളം കഴിഞ്ഞ 3 സീസണുകള്‍ക്കും നല്ല റ്റിആര്‍പ്പി റേറ്റിംഗ് ആണ് ചാനലിന് ലഭിച്ചത്.

അഭിനേതാക്കള്‍

സാന്ദ്ര ബാബു – ശ്യാമിലി
ബിപിന്‍ ജോസ് – വിക്രം
ശ്രിയ സുരേന്ദ്രന്‍ – സൌന്ദര്യ

ശാരിക – കൌസല്യ , നായകന്‍ വിക്രമിന്‍റെ അമ്മ വേഷം അവതരിപ്പിക്കുന്നു
ലിഷോയ് – സേതുമാധവന്‍ – വിക്രമിന്‍റെ പിതാവ്
രവി കുമാര്‍ – മുത്തശ്ശന്‍ , പരമേശ്വരന്‍ മംഗലത്ത്
കെപിഎസി സജീവ്‌ – ലക്ഷ്മണ്‍
ചിത്ര – നിള

ബാലന്‍ – കോട്ടയം പ്രദീപ്‌ , നായിക ശ്യാമിലിയുടെ പിതാവ്
ലക്ഷ്മി – ഗായത്രിപ്രിയ , ശ്യാമിലിയുടെ അമ്മ
ശാലിനി – നായികയുടെ അനിയത്തി

malayalam dance reality shows
malayalam dance reality shows

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9 മണിക്ക് മറക്കാതെ കാണുക, ചോക്കളേറ്റ് സീരിയല്‍ സൂര്യ ടിവിയില്‍ മാത്രം. ഭദ്ര , ഒരിടത്തൊരു രാജകുമാരി , അലാവുദ്ദീൻ എന്നിവയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മറ്റു പരമ്പരകള്‍.

Leave a Comment