കനകം കാമിനി കലഹം വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

ഏഷ്യാനെറ്റിൽ മാർച്ച് 27 ഞാറാഴ്ച വൈകുന്നേരം 4 മണിമുതൽ കനകം കാമിനി കലഹം സംപ്രേക്ഷണം ചെയ്യുന്നു

കനകം കാമിനി കലഹം വേൾഡ് ടെലിവിഷൻ പ്രീമിയർ
Kanakam Kamini Kalaham Television Premier on Asianet

രതീഷ് ബാലകൃഷ്ണ പൊതുവാലള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച കനകം കാമിനി കലഹം(ക.കാ.ക.) ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.പ്രേക്ഷകർക്ക് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ക.കാ.ക. . വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മ്മ മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. മലയാളികള്‍കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്പം സസ്പെന്‍സും ഉള്‍ പ്പെടുത്തിയാണ് ക.കാ.ക. ഒരുക്കിയിരിക്കുന്നത്.

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ പവിത്രനെയും മുൻപ് സീരിയൽ നടിയായിരുന്ന അയാളുടെ ഭാര്യ ഹരിപ്രിയയെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തിനു വളഞ്ഞ വഴിയിലൂടെ പവിത്രൻ പരിഹാരം കണ്ടെത്തുന്നതും അത് പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ അതിൽ നിന്നും താത്കാലിക രക്ഷയ്ക്ക് മുന്നാറിലേക്ക് യാത്ര ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ആദ്യ ഭാഗം. അവിടെ അവർ താമസിക്കുന്ന ‘ഹിൽ ടോപ്’ ഹോട്ടലിൽ വെച്ചു മോഷണത്തിനിരയാകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് തുടർന്ന് ചിത്രം പറയുന്നത്.

കനകം കാമിനി കലഹം ” ഏഷ്യാനെറ്റിൽ മാർച്ച് 27 ഞാറാഴ്ച വൈകുന്നേരം 4 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ബിഗ് ബോസ് മലയാളം സീസൺ 4
Every Monday to Friday at 9.30 P:M , Saturday & Sunday at 9.00 P:M – Bigg Boss Malayalam Season 4

Leave a Comment