ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ് – ഈ ആഴ്ച്ചയില്‍ ഇവരില്‍ നിന്നരാകും പുറത്തു പോകുക

ഷെയര്‍ ചെയ്യാം

ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വോട്ട് ചെയ്യാം – ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ്

bigg boss show everyday telecasting now
bigg boss show everyday telecasting now

പാഷാണം ഷാജി (സാജു നവോദയ), അമൃത-അഭിരാമി, ആര്‍ ജെ രഘു, ദയ അശ്വതി , രേഷ്മ രാജന്‍ എന്നിവരാണ്‌ ഈ ആഴ്ചയിലെ ബിഗ്ഗ് ബോസ് മലയാളം നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വീണ നായര്‍ ആണ് ഏറ്റവും ഒടുവില്‍ ഈ പരിപാടിയില്‍ നിന്നും പുറത്തായത്. ബിഗ്‌ ബോസ് നേടിയ ഗംഭീര റേറ്റിംഗ് പരിപാടിയെ എല്ലാ ദിവസവും 9.00 മണി മുതല്‍ സംപ്രേക്ഷണം ചെയ്യാന്‍ ചാനലിനെ പ്രേരിപ്പിച്ചു.

വോട്ടിംഗ്

ഏറ്റവുമൊടുവില്‍ പുറത്തു വന്ന ബാര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം ബിഗ്ഗ് ബോസ് നേടിയത് 11 പോയിന്റ് ആണ്. സ്ത്രീ പ്രേക്ഷകര്‍ കൂടുതലായി കാണുന്ന ചാനലില്‍ ഇപ്പോള്‍ യുവ പ്രേക്ഷകരുടെ സാനിധ്യം പ്രകടമാണ്. ബിഗ്ഗ് ബോസ്സിന്റെ രണ്ടാമത് സീസണു മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡോ. രജിത് കുമാര്‍ അടക്കമുള്ള മത്സരാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അളവറ്റ പിന്തുണ ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പരിപാടി ആയി കുടുംബവിളക്ക് സീരിയല്‍ നിലകൊള്ളുന്നു. വാനമ്പാടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബിഗ് ബോസ് നോമിനേഷന്‍
bigg boss elimination list

എലിമിനേഷന്‍

നവോദയ സാജു അറിയപ്പെടുന്നത് അദ്ദേഹം അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ പേരിലാണ്, പാഷാണം ഷാജി ബിഗ്ഗ് ബോസ്സ് 2 മലയാളം റിയാലിറ്റി ഷോയിലെ അറിയപ്പെടുന്ന ഒരു മത്സരാര്‍ത്ഥിയാണ്. പ്രേക്ഷക പിന്തുണയുമായി മുന്നേറുന്ന ഷാജിക്ക് ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗപ്പെടുത്തി നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. ഒരാള്‍ക്ക് ദിവസം 50 വോട്ടുകള്‍ ചെയ്യാന്‍ സാധിക്കും, ആപ്പ് ഓപ്പണ്‍ ചെയ്തു ബിഗ് ബോസ് നോമിനേഷന്‍ ലിങ്ക് എടുത്താല്‍ വോട്ട് ചെയ്യാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്‌.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു