ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ബാര്‍ക്ക് – ആഴ്ച്ച 21 (മെയ് 23 മുതല്‍ 29 വരെയുള്ള പോയിന്‍റ്)

ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി പോയിന്‍റ്

കേരള ടെലിവിഷന്‍ ചാനലുകളില്‍ വിനോദ വിഭാഗത്തില്‍ ഏഷ്യാനെറ്റ്‌, വാര്‍ത്താ വിഭാഗത്തില്‍ ഏഷ്യാനെറ്റ്‌ ന്യൂസ് എന്നിങ്ങനെയാണ് ടിആര്‍പ്പി പോയിന്റ് ചരിത്രം. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ചാനലുകള്‍ സീരിയലുകളുടെ ഷൂട്ടിംഗ് പുനരാരംഭിക്കുകയും സംപ്രേക്ഷണം തുടങ്ങുകയും ചെയ്തതോടെ ഏഷ്യാനെറ്റ്‌ തങ്ങളുടെ മൃഗീയ ഭൂരിപക്ഷം ഇനി വീണ്ടെക്കുമെന്നു കരുതുന്നു. അതെ സമയം ന്യൂസ് സെഗ്മെന്റില്‍ 24 രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ച ലക്ഷണമാണ്. തുടര്‍ച്ചയായി മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് ഇവരെ മറികടന്നു ട്വന്റിഫോര്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു കഴിഞ്ഞു.

നാഗിനി സീരിയല്‍ സീ കേരളം ചാനലില്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10.00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. ഇതിന്റെ ഓണ്‍ലൈന്‍ വീഡിയോകള്‍ സീ5 ആപ്പില്‍ ലഭ്യമാവും. ചെമ്പരത്തി സീരിയല്‍ ഇന്നലത്തെ എപ്പിസോഡ് , മറ്റു സീ കേരളം പരമ്പരകള്‍ ഇവ സീഫൈവ് ആപ്പ്ളിക്കേഷൻ ലഭ്യമാണ്.

ചാനല്‍ റേറ്റിംഗ് ആഴ്ച്ച 21

Channel Week 21 Week 20 Week 19
അമൃത ടിവി 84 86.43 86.50
ഏഷ്യാനെറ്റ്‌ 434 493.52 487.90
കൈരളി ടിവി 162 143.58 155.92
സൂര്യാ ടിവി 319 349.75 405.17
മഴവില്‍ മനോരമ 353 308.93 345.92
ഫ്ലവേര്‍സ് ചാനല്‍ 280 284.03 250.17
സീ കേരളം 155 158.51 147.40

ജനപ്രിയ നായകന്‍ ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം മൈ സാന്റയുടെ ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളം ചാനലില്‍ ഉടന്‍ വരുന്നു.

മലയാളം ചാനല്‍ പരിപാടികള്‍ പുതിയവ

Crime Patrol Malayalam Dubbed Version Kairali TV
Crime Patrol Malayalam Dubbed Version Kairali TV

കൈരളി ടിവി അവതരിപ്പിക്കുന്ന പുതിയ പരിപാടി ക്രൈം പട്രോൾ ജൂണ്‍ 8 മുതല്‍ ഹിറ്റ്‌ മേക്കര്‍ രഞ്ജി പണിക്കർ അവതരിപ്പിക്കുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ഈ ഷോ, ഇന്ത്യന്‍ ടെലിവിഷൻ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പിന്നിട്ട മഹാത്ഭുത പരമ്പരയുടെ മലയാള ഡബ്ബ് കൈരളി ടിവി അവതരിപ്പിക്കുന്നു.

അമ്മയറിയാതെ സീരിയല്‍ ഏഷ്യാനെറ്റ്‌ ഉടനെ സംപ്രേക്ഷണം ആരംഭിച്ചേക്കും. നീരജ് മാധവ് നായകനായ പൈപ്പില്‍ ചുവട്ടിലെ പ്രണയം , ദുൽഖർ സൽമാൻ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നിവയുടെ ടെലിവിഷന്‍ പ്രീമിയറുകള്‍ ഏഷ്യാനെറ്റില്‍ ഉടന്‍.

ഇനി മുതൽ വീട്ടിലിരുന്ന് പണം നേടാം! ഈ അസുലഭ അവസരം മഴവിൽ മനോരമ പ്രേക്ഷകർക്ക് മാത്രം, കാത്തിരിക്കുക പുതിയ മലയാളം ഷോ വരുന്നു, മഴവില്‍ തങ്ങളുടെ പുതിയ പരിപാടിയുടെ പ്രോമോ വീഡിയോകള്‍ കാണിച്ചു തുടങ്ങി .

പ്രേക്ഷകർക്ക് വീട്ടിലിരുന്ന് കൈനിറയെ പണം നേടാൻ ഒരു ബിഗ് ഗെയിം ഷോയുമായി അമൃത ടിവി എത്തുന്നു. വിനോദത്തോടൊപ്പം സമ്പാദ്യവും നേടിയെടുക്കാൻ സംഗീതസാന്ദ്രമായ പുത്തൻ ഗെയിം ഷോ പറയാം നേടാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, പേര്, വയസ്സ്, തൊഴിൽ, സ്ഥലം എന്നീ വിവരങ്ങൾ 9048877790 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യൂ.

Leave a Comment