ചാനല്‍ റേറ്റിംഗ് മലയാളം – ബാര്‍ക്ക് ടെലിവിഷന്‍ ടിആര്‍പ്പി ഡാറ്റ (ആഴ്ച്ച 11)

14-20 മാര്‍ച്ച് കേരള ടിവി ചാനല്‍ റേറ്റിംഗ്

season 4 naagakanyaka malayalam horror serial
season 4 naagakanyaka malayalam horror serial

ബിഗ്ഗ് ബോസ്സില്‍ നിന്നും ഡോ. രജിത് കുമാർ പുറത്തായതിന്റെ അലയൊലികള്‍ എത്രത്തോളം ഏഷ്യാനെറ്റിനെ ബാധിച്ചു ?. ബാര്‍ക്ക് പുറത്തു വിടുന്ന ഈ റേറ്റിംഗ് റിപ്പോര്‍ട്ടിലാണ് അത് പ്രതിഫലിക്കുന്നത്. ഒന്നാം സ്ഥാനത്തിനു ഒരു കോട്ടവും സംഭവിക്കാതെ ഏഷ്യാനെറ്റ്‌ ടിആര്‍പ്പി ചാര്‍ട്ടില്‍ മുന്നേറുന്നു. രജിത് കുമാർ പുറത്തായത് അദ്ധേഹത്തിന്റെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബിഗ്‌ ബോസ് അടക്കമുള്ള എല്ലാ പരിപാടികളും അതിന്റെ നിര്‍മാതാക്കള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ഇനി വരുന്ന ആഴ്ചകളില്‍ പ്രൈം ടൈമില്‍ പുതിയ ഉള്ളടക്കം ഉള്‍പ്പെടുത്താന്‍ ചാനലുകള്‍ വിഷമിക്കും, സീരിയലുകള്‍ , മറ്റു പരിപാടികള്‍ ഇവയുടെ ഷൂട്ടിംഗ് പൂര്‍ണ്ണമായും നിലച്ചു. ചെയ്ത എപ്പിസോഡുകള്‍ എഡിറ്റ് ചെയ്യാനുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നുമില്ല.

കനല്‍പൂവ് , മന്ദാരം – ജനപ്രിയ സീരിയലുകള്‍ ഉള്‍പ്പെടുത്തി കൈരളി ടിവി അവരുടെ പ്രധാന സ്ലോട്ട് പുനര്‍ക്രമീകരിച്ചു.
ജീവിത നൌക സീരിയല്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ആരംഭിച്ചു, സഹോദരബന്ധതിന്റെ കഥ പറയുന്ന സീരിയല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.
മാമാങ്കം, തൃശ്ശൂര്‍ പൂരം , ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന കണ്ണും കണ്ണും കൊള്ളയടിത്താൽ (മലയാളം) എന്നിവയുടെ പ്രീമിയര്‍ ഷോയുമായി ഏഷ്യാനെറ്റ്‌.
തെനാലി രാമൻ കഥകൾ സീരിയല്‍ ഉടന്‍ ആരംഭിക്കുന്നു സീ കേരളം ചാനലില്‍

Latest Channel TRP

ചാനല്‍ ആഴ്ച
11 10 9
ഏഷ്യാനെറ്റ്‌ 999 963 1008
മഴവില്‍ മനോരമ 282 286 292
ഫ്ലവേര്‍സ് 239 240 225
സൂര്യാ ടിവി 233 197 182
സീ കേരളം 217 250 185
കൈരളി ടിവി 161 162 138
ഏഷ്യാനെറ്റ്‌ പ്ലസ് ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല
ഏഷ്യാനെറ്റ്‌ മൂവിസ് ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല
സൂര്യാ മൂവിസ് ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല
അമൃത ടിവി 67 55 53
ചാനല്‍ റേറ്റിംഗ് മലയാളം
Thrissur Pooram World Television Premiere Coming Soon Asianet

Leave a Comment