“എക്കോ” അടിച്ചു ഹിറ്റ് ആകാൻ കിഷ്കിന്ധ കാണ്ഡം ടീം വീണ്ടും.., നായകനായി സന്ദീപ് പ്രദീപ്

Eko Movie Sandeep Pradeep

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. “എക്കോ” എന്നാണ് സിനിമയുടെ പേര്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാമിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന “എക്കോ” സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച സന്ദീപ് പ്രദീപാണ്. കിഷ്കിന്ധ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് … Read more

ബൾട്ടി ബോക്സ് ഓഫീസിൽ കുതിച്ചു കേറുന്നു, വാടാ വീരാ ഷെയിൻ നിഗം പഞ്ച് ..എങ്ങും ഹൗസ് ഫുൾ

Balti Movie Poster

ഷെയിൻ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം എഴുതി സംവിധാനം ചെയ്ത സ്പോർട്സ് ആക്ഷൻ ചിത്രമായ “ബൾട്ടി” തീയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിന്റെ കഥ വീറും വാശിയുമുള്ള ചെറുപ്പക്കാരിലൂടെയാണ് വികസിക്കുന്നത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ നായക വേഷത്തിലെത്തിയ ഷെയിൻ നിഗത്തിന്റെ ഉദയൻ എന്ന കഥാപാത്രം തീയേറ്ററുകളിൽ വൻ കൈയ്യടിയാണ് നേടുന്നത്. കേരള … Read more

പാട്രിയറ്റ് , മഹേഷ് നാരായണൻ – മമ്മൂട്ടി- മോഹൻലാൽ- ആൻ്റോ ജോസഫ് ടീസർ നാളെ

Teaser of MMMN Movie

ആറ് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിൽ. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ആണ് മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്തത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം … Read more

കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്..

Release date of Avihitham Movie

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ‘അവിഹിതം’ സിനിമയുടെ ട്രെയിലറിൽ നിന്നും പുരുഷ അവിഹിത ബന്ധം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. മികച്ച അഭിപ്രായം നേടി ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയിലറിൽ കാഞ്ഞങ്ങാട് ദേശത്തു നടക്കുന്ന സംഭവ വികാസങ്ങളാണ് കാണിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നർമ്മമുഹൂർത്തങ്ങളുമാണ് ട്രെയിലറിലുടനീളം ഉള്ളത്. നാട്ടിലെ രണ്ട് പേർ തമ്മിലുള്ള അവിഹിതബന്ധത്തിന് പുറകെ പോകുന്ന മനുഷ്യരുടെ ഒളിഞ്ഞു … Read more

പെറ്റ് ഡിറ്റക്ടീവിലെ തരളിത യാമം ഗാനം പുറത്ത്

Lyrics Of Tharalitha Yaamam Song

റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ “തരളിത യാമം”എന്ന പുതിയ ഗാനം പുറത്ത് വന്നിരിക്കുകയാണ്. അതീവ രസകരമായി ഒരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മയാണ്. സുരൂർ മുസ്തഫയും ശ്രുതി ശിവദാസും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് രാജേഷ് മുരുകേശനാണ്. ഛായാഗ്രഹകൻ ആനന്ദ് സി ചന്ദ്രൻ ആണ് ഈ ഗാനം സംവിധാനം … Read more

ലോക ചാപ്റ്റർ 2 , യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് അനൗൺസ്‌മെന്റ് വീഡിയോ

Lokah Chapter 2

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം “ലോക ചാപ്റ്റർ 2” പ്രഖ്യാപന വീഡിയോക്ക് യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന ഈ പ്രഖ്യാപന വീഡിയോക്ക് ആവേശകരമായ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലോക ചാപ്റ്റർ 2 ൽ നായകനായി എത്തുന്ന ടോവിനോ തോമസും ചിത്രത്തിലെ നിർണ്ണായകമായ അതിഥി വേഷത്തിലെത്തുന്ന ദുൽഖർ സൽമാനും ഉൾപ്പെട്ട അതീവ രസകരമായ ഒരു സംഭാഷണ രംഗത്തിലൂടെയാണ് ഈ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ … Read more

മാക്ട തിരക്കഥാരചന മത്സരം-2025

Screenwriting Competition 2025 by Macta

മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക സംഘടനയായ “മാക്ട” പുതിയ തിരക്കഥാകൃത്തുകളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഫീച്ചർ ഫിലിമുകൾക്കുള്ള തിരക്കഥാ രചന മത്സരം സംഘടിപ്പിക്കുന്നു. മലയാള സിനിമയിലെ പ്രമുഖരായ തിരക്കഥാക്കൃത്തുക്കളും സംവിധായകരും ഉൾപ്പെടുന്ന ജൂറിയായിരിക്കും മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുന്നത്. ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികൾക്ക് “മാക്ട” ഫലകവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മാക്ട നടത്തുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കുന്നതാണ്. 2025 ഡിസംബർ 31-നകം മത്സരത്തിനുള്ള സൃഷ്ടികൾ എറണാകുളം മാക്ട ഓഫീസിൽ ലഭിക്കേണ്ടതാണ്.വിശദ വിവരങ്ങൾക്ക്, 80892 60771, 99466 … Read more

അഞ്ജന ടാക്കീസ് ൻ്റെ ബാനറിൽ സജിൻ ബാബു സംവിധാനം ചെയ്ത “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി” ഒക്ടോബർ 7-ന് IX യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്നു

Theatre :The Myth of Reality Movie

അഞ്ജന ടാക്കീസ് ൻ്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച് സജിൻ ബാബു സംവിധാനം ചെയ്യുന്ന “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി” ഒക്ടോബർ 7-ന് IX യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ , യൂറേഷ്യൻ ബ്രിഡ്ജ് – ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ ലോക പ്രീമിയർ ചെയ്യാനൊരുങ്ങുന്നു. ഈ അഭിമാനകരമായ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ് “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി”. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം … Read more

ഹൈലേസോ ആരംഭിച്ചു; നിർമ്മാണം വജ്ര വരാഹി സിനിമാസ്

Hai Lesso

സുധിഗാലി സുധീർ എന്നറിയപ്പെടുന്ന സുധീർ ആനന്ദ് നായകനായ “ഹൈലേസോ” (Hai Lesso ) യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററും പുറത്ത്. പ്രസന്ന കുമാർ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറിൽ ശിവ ചെറിയും രവികിരണും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രവുമാണ്. സുധീർ ആനന്ദ് നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമായാണ് ഈ പ്രോജക്ട് ഒരുങ്ങുന്നത്. ഒരു റൂറൽ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്പൻ ഹിറ്റായ ” … Read more

എന്റെ അബിയുടെ മോൻ.. ‘ബൾട്ടി’ കണ്ട് കണ്ണു നിറഞ്ഞ് ഷെയ്ൻ നിഗത്തിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് നാദിർഷ.

Nadirshah hugged and kissed Shane Nigam

ഷെയിൻ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബൾട്ടി മൂവി കണ്ടു വികാരഭരിതനായിരിക്കുകയാണ് നാദിർഷ. ചിത്രത്തിലെ കേന്ദ്ര നായകനായ ഷെയിനിനെ നിറകണ്ണുകളോടെ കെട്ടിപിടിക്കുന്ന നാദിർഷയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്ന, അബി – നാദിര്‍ഷ – ദിലീപ് എന്നിവരടങ്ങിയ മിമിക്രി സംഘത്തിലെ അബിയുടെ മകനാണ് ഷെയിൻ നിഗം എന്നത് തന്നെയാണ് നാദിർഷയെ ഇത്രക്കധികം വികാരാധീതനാക്കിയത്. മരണവരേക്കും മിമിക്രിയേ നെഞ്ചോട് ചേർത്തിരുന്ന തന്റെ ഉറ്റസുഹൃത്തായ അബിയുടെ മകന്റെ വിജയത്തിൽ പങ്കു … Read more

മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ -‘ലോക’ യുടെ സക്സസ്സ് ട്രൈലെർ പുറത്തിറങ്ങി

Lokah Chapter 1 Chandra Success Trailer

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര‘ യുടെ സക്സസ്സ് ട്രൈലെർ പുറത്തിറങ്ങി. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചിത്രം 275 കോടി രൂപയ്ക്കു മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കി കുതിപ്പ് തുടരുന്നത്. 300 കോടി എന്ന സ്വപ്ന നേട്ടം ‘ലോക’ ക്ക് അകലെയല്ല. മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറി ‘ലോക’ മലയാളത്തിലെ … Read more