മൈ സാന്റാ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഓഗസ്റ്റ് 22 രാത്രി 7 മണിക്ക് സീ കേരളം ചാനലില്‍

ദിലീപ് ചിത്രം മൈ സാന്റായുടെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം

മൈ സാന്റാ സിനിമ
My Santa Dileep Movie Premier

ദിലീപ് നായകനായ, കുടുംബ പ്രേക്ഷകരെ ഇരുത്തിച്ചിരിപ്പിക്കുന്ന ഫാന്റസി കോമഡി സിനിമ ‘മൈ സാന്റ’യുടെ ടെലിവിഷന്‍ പ്രീമിയര്‍ ശനിയാഴ്ച (ഓഗസ്റ്റ് 22) സീ കേരളം ചാനലില്‍. ഒരു ക്രിസ്മസ് ദിനത്തില്‍ ഇസ എലിസബത്ത് എന്ന കൊച്ചു പെണ്‍കുട്ടിയെ കാണാന്‍ സാന്റാക്ലോസ് അപ്പൂപ്പന്‍ നിരവധി സമ്മാനങ്ങളുമായി എത്തുന്നതും ഇരുവരും ഒരു രസകരമായ യാത്ര പോകുന്നതുമാണ് സുഗീത് സംവിധാനം ചെയ്ത ‘മൈ സാന്റയുടെ’ ഇതിവൃത്തം. കഴിഞ്ഞ ക്രിസ്മസിനായിരുന്നു തീയെറ്റര്‍ റിലീസ്.

അഭിനേതാക്കള്‍

ബേബി മാനസ്വിയാണ് ഇസ എലിസബത്ത് എന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ എത്തുന്നത്. ഒരപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇസ മുത്തച്ഛനോടൊപ്പമാണ് താമസിക്കുന്നത്. സ്‌കൂളിലെ അവളുടെ ടീച്ചര്‍ ഒരു ദിവസം സാന്റെയെക്കുറിച്ചും അയാള്‍ക്ക് കുട്ടികളോടുള്ള സ്‌നേഹത്തെക്കുറിച്ചും പറയുന്നു. സ്‌നേഹത്തോടെ സാന്റയെ വിളിച്ചാല്‍ അയാള്‍ അവര്‍ക്കു നിറയെ സമ്മാനങ്ങളുമായി വരുമെന്നും ആ അധ്യാപകന്‍ പറയുന്ന. ഇസ അങ്ങനെ അവളെ തേടി വലിയ സമ്മാനപൊതികളുമായി എത്തുന്ന സാന്റാ അപ്പൂപ്പനെ കാത്തിരിക്കുകയാണ്.

My Santa Manasvi
My Santa Manasvi

ഒരു രാത്രി സാന്റ അവളെ സവാരിക്ക് കൊണ്ടുപോകാന്‍ വരുന്നു. കോമഡി രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ സിനിമ ഒരു മികച്ച ഫാമിലിഎന്റെര്‍റ്റൈനര്‍ ആണ്. ദിലീപ്, മാനസ്വി എന്നിവരെ കൂടാതെ സണ്ണി വെയ്ന്‍, ധര്‍മ്മജന്‍, സായികുമാര്‍, അനുശ്രീ, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയ അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്. പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

1 Comment

Leave a Reply

Your email address will not be published. Required fields are marked *