തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ – ആൺപിറന്നോൾ
ഇന്ത്യയിൽ ആദ്യമായി ട്രാൻസ് ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സീരിയലായ ആൺപിറന്നോൾ നവംബർ 1 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. ട്രാൻസ് ജീവിതത്തിലുള്ള സാമൂഹികവും, ജീവശാസ്ത്രപരവും , കുടുംബപരവുമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പുതുമ നിറഞ്ഞ ഇതിവൃത്തമാണ് ആൺ പിറന്നോളിന്റെത്.
അഭിനേതാക്കള്‍
ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രമുഖ സംവിധായകൻ ശിവമോഹൻ തമ്പിയാണ് ആൺ പിറന്നോൾ സംവിധാനം ചെയ്യുന്നത്. ഗണേഷ് ഓലിക്കരയുടേതാണ് തിരക്കഥ . അമൃത ടിവിയിലെ പ്രധാന പരിപാടികളായ കോമഡി മാസ്റ്റേഴ്സ്, റെഡ് കാർപ്പറ്റ് എന്നിവയുടെ പ്രൊഡക്ഷൻ നിർവ്വഹിക്കുന്ന കോഡക്സ് മീഡിയയാണ് ഈ സീരിയലും നിർമ്മിക്കുന്നത്.
ഫൺസ് അപ് ഓൺ എ ടൈം വെർഷൻ 2.0
സ്റ്റാൻഡ് അപ്പ് കോമഡിയെ ആസ്പദമാക്കി മലയാളത്തിൽ ആദ്യമായി അമൃത ടിവി സംപ്രേക്ഷണം ചെയ്ത പരിപാടിയായ ഫൺസ് അപ് ഓൺ എ ടൈം ഏറെ ജനപ്രീതി നേടിയ ഒരു ടെലിവിഷൻ പരിപാടിയാണ്. മലയാള ടെലിവിഷൻ രംഗത്തെ സൂപ്പർതാരവും കൊമേഡിയനും ചലച്ചിത്ര സംവിധായകനുമായ രമേശ് പിഷാരടിയും അമൃത ടി വിയും സംയുക്തമായി ഒരുക്കിയ ഈ പരിപാടിയുടെ രണ്ടാം സീസൺ ‘ഫൺസ് അപ് ഓൺ എ ടൈം വെർഷൻ 2.0‘ എന്ന പേരിൽ നവംബർ 4 മുതൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി രാത്രി 9 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു.