എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

കിഷ്കിന്ധാ കാണ്ഡം സിനിമയുടെ ഓടിടി റിലീസ് തീയതി അറിയാം – നവംബർ 19 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍ സ്ട്രീമിംഗ്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക്

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – ഡിസ്നി + ഹോട്ട്സ്ടാറില്‍ കിഷ്കിന്ധാ കാണ്ഡം

Kishkindha Kaandam OTT Release

ദുരൂഹതകളിലൂടെ പ്രേക്ഷകമനസ്സിനെ കീഴ്പ്പെടുത്തിയ മലയാളത്തിലെ ഇമോഷണൽ മിസ്റ്ററി ത്രില്ലർ കിഷ്കിന്ധാ കാണ്ഡം നവംബർ 19 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ബാഹുൽ രമേഷ് രചനയും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ഈ മിസ്റ്ററി ത്രില്ലറിൻ്റെ സംവിധാനം ദിൻജിത്ത് അയ്യത്താനാണ്. ഗുഡ്‌വിൽ എന്റർടെയിൻമെൻ്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, അശോകൻ, ഷെബിൻ ബെൻസൺ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, മേജർ രവി, നിഴൽഗൽ രവി, നിഷാൻ, അർജുൻ അമ്പാട്ട, ശ്രാവൺ കെ ദേവ് എന്നിവർ ഈ മിസ്റ്ററി ത്രില്ലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥ

ഒരു തറവാട്ടിലെ മൂന്ന് ജീവിതങ്ങളെ കുറിച്ചുള്ള കഥ, നമ്മൾ കണ്ട് പരിചയിച്ച സസ്പെൻസിനെക്കാൾ അപ്പുറം സഞ്ചരിക്കുന്നു. മൂന്നു വ്യത്യസ്ത വ്യക്തിത്വങ്ങളായ അപ്പു പിള്ള, മകൻ അജയചന്ദ്രൻ, അജയന്റെ ഭാര്യ അപർണ എന്നിവരിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അപ്പു പിള്ളയുടെ കാണാതായ തോക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്.

ഭർത്താവിന്റെ കുടുംബത്തെക്കുറിച്ച് ആകാംക്ഷയുള്ള അപർണ, മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്താൻ സ്വന്തം അന്വേഷണത്തിലേക്ക് കടക്കുന്നതിലൂടെ കഥ കൂടുതൽ ആകാംക്ഷഭരിതമാകുന്നു.

Kishkindha Kaandam | Official Malayalam Trailer | Asif Ali | Disney+ Hotstar | Nov 19

മലയാളം ഓടിടി റിലീസ്

വൈവിധ്യമാർന്ന കഥാമുഹൂർത്തങ്ങൾ, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥനരീതി, ഒട്ടേറെ പുതുമകളും പ്രത്യേകതകളും നിറഞ്ഞ കഥാപാത്രങ്ങൾ എന്നിവ കിഷ്കിന്ധാകാണ്ഡത്തെ വേറിട്ട് നിർത്തുന്നു.

സൂരജ് ഇ.എസ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം മുജീബ് മജീദാണ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് കിഷ്കിന്ധാകാണ്ഡം സ്ട്രീമിംഗ് ചെയ്യുന്നത്.മനസ്സിനെ സ്പർശിക്കുന്ന മനോഹര ദൃശ്യാനുഭവം കാണാതെ പോകരുത്. നവംബർ 19 മുതലാണ് കിഷ്കിന്ധാ കാണ്ഡം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

Kishkindha Kaandam OTT Release Poster
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മോഹൻലാൽ മാസ് ലുക്കിൽ: ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…

6 ദിവസങ്ങൾ ago

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

2 ആഴ്ചകൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

2 ആഴ്ചകൾ ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

4 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More