ഫാന്റസി ത്രില്ലർ എആര്‍എം – അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു
നാടോടി കഥകളിൽ നിറയുന്ന നിഗൂഢതകൾ സമർത്ഥമായ ഒരു സമയ സഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന എആര്‍എം (അജയൻ്റെ രണ്ടാം മോഷണം ) നവംബർ 8 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ ആക്ഷൻ എന്റർടൈനർ സുജിത്ത് നമ്പ്യാർ രചിച്ച്, ജിതിൻ ലാൽ സംവിധാനം നിർവഹിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസ്-ന്റെ ബാനറിൽ ലിസ്റ്റൻ സ്റ്റീഫനും സക്കറിയ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ടൊവിനോ തോമസ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, സഞ്ജു ശിവറാം, ഹരീഷ് ഉത്തമൻ, രോഹിണി, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ എന്നിവർ ഈ ആക്ഷൻ ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചീയോതിക്കാവിലെ മൂന്ന് തലമുറകളുടെ കഥയാണ് ARM, അഥവാ ‘അജയൻ്റെ രണ്ടാം മോഷണം’. ആകാശത്തുനിന്നും പൊട്ടിവീണ ഒരു നക്ഷത്രക്കല്ലും അതിൽ നിന്നുണ്ടായ ഒരു ക്ഷേത്രവിളക്കും അതിന് പിന്നിലെ രഹസ്യങ്ങളുമാണ് ഈ സിനിമ പറയുന്നത്. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ.
കുഞ്ഞിക്കേളുവിൽ നിന്നുമുള്ള യാത്ര മണിയനിലേക്കും പിന്നെ അജയനിലേക്കുമുള്ള മനോഹരമായ ഒരു രസച്ചരടിലാണ് കഥ കോർത്തിണക്കിയിരിക്കുന്നത്. ഈ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളെ ടോവിനോ തോമസ് പകർത്തുന്ന പ്രകടനം ശ്രദ്ധേയമാണ്.
ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ദിബു നൈനാൻ തോമസാണ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് എആര്‍എം (അജയൻ്റെ രണ്ടാം മോഷണം ) സ്ട്രീമിംഗ് ചെയ്യുന്നത്.
ഈ ഫാന്റസി ത്രില്ലർ മാജിക് കാണാതെ പോകരുത്. നവംബർ 08 മുതലാണ് എ ആര്‍ എം – അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More