ഐറ – മലയാളം ഹൊറർ ത്രില്ലർ ചലച്ചിത്രം മഴവില്‍ മനോരമ ചാനലില്‍

പ്രീമിയര്‍ ചലച്ചിത്രം ഐറ , ശനിയാഴ്ച രാത്രി 9 മണിക്ക് മഴവില്‍ മനോരമയില്‍ – 22 ഫെബ്രുവരി

മലയാളം ഹൊറർ ത്രില്ലർ ഐറ
airra movie premier show on mazhavil manorama channel

ലേഡി സൂപ്പർസ്റ്റാർ നയൻതാര അഭിനയ വിസ്മയം തീർത്ത സൂപ്പർ ഡ്യൂപ്പർഹിറ്റ് ഹൊറർ ത്രില്ലർ ചലച്ചിത്രം ഐറ യുടെ പ്രീമിയര്‍ ഷോ ശനിയാഴ്ച രാത്രി 09.00 നും, പുന സംപ്രേക്ഷണം ഞായറാഴ്ച വൈകുന്നേരം 05.00 നും മഴവിൽ മനോരമയിൽ. ഈ സിനിമയുടെ ഡിജിറ്റല്‍ പ്രീമിയര്‍ മനോരമ മാക്സ് ആപ്പില്‍ കൂടി അടുത്തിടെ നടന്നിരുന്നു, പ്രേക്ഷക പിന്തുണ ലഭിച്ച നിരവധി അന്യഭാഷാ സിനിമകള്‍ മികച്ച ഡബ്ബിംഗ് നിലവാരത്തോടു കൂടി ചാനല്‍ കാണിച്ചു വരികയാണ്‌. തമിഴകത്തിന്റെ പ്രിയതാരം ജ്യോതിക നായികയായ രാക്ഷസി ഫെബ്രുവരി 15 മുതൽ മനോരമ മാക്സില്‍ ലഭ്യമാക്കിയിരുന്നു. ഇമൈക്ക നൊടികള്‍ , അറം എന്നിവയാണ് മഴവില്‍ സംപ്രേക്ഷണം ചെയ്ത മറ്റു നയൻതാര അഭിനയിച്ച മൊഴിമാറ്റ സിനിമകള്‍.

മഴവില്‍ സിനിമകള്‍ നേടിയ ടി ആര്‍പ്പി

സിനിമ പോയിന്‍റ്
ഐറ 2.54
ഫിദ 2.67
ഹണി ബീ 2.5 1.29
കമല 1.36
കനാ 2.82
ലോനപ്പന്റെ മാമോദീസ 2.02
മാസ്റ്റര്‍പീസ് 2.17
രാക്ഷസി മലയാളം സിനിമ 1.36
രാമലീല 2.06

അഭിനേതാക്കള്‍

കെ എം സാർജൻ രചനയും സംവിധാനവും നിർവ്വഹിച്ച ഐറയില്‍ നയൻതാരയ്ക്കൊപ്പം കലൈയരസൻ, യോഗി ബാബു എന്നിവരും ഈ മലയാളം ത്രില്ലര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നയൻതാര ആദ്യമായി ഇരട്ടവേഷം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത്‌ നിന്നും ലഭിച്ചത്. ഭാവനി, യമുന എന്നീ ഇരട്ട വേഷങ്ങളില്‍ നയൻതാര എത്തിയ ചിത്രം നിര്‍രിമ്മിച്ചത് കെ.ജെ.ആർ സ്റ്റുഡിയോസിന്റെ ബാനറിൽ കോട്ടപ്പാടി ജെ രാജേഷാണ്. കുളപ്പുള്ളി ലീല, മാസ്റ്റർ അശ്വന്ത്, ജയപ്രകാശ് , മീര കൃഷ്ണൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു. രാക്ഷസി സിനിമ ഡബ്ബ് ചെയ്തു പ്രദര്‍ശിപ്പിച്ചത് മികച്ച ടിആര്‍പ്പി നേടുകയുണ്ടായി.

Raatchasi digital premier
Raatchasi digital premier
മനോരമ ചാനല്‍ ഞായര്‍ പരിപാടികള്‍

06.00 A.M – ഒന്നും ഒന്നും മൂന്ന്
07.00 A.M – നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍
10.00 A.M – തട്ടീം മുട്ടീം
01.00 P.M – ഞാന്‍ പ്രകാശന്‍ (സിനിമ)
04.00 P.M – പുതുചിത്രങ്ങള്‍
04.30 P.M – മറിമായം
05.00 P.M – ഐറ (സിനിമ)
08.30 P.M – മറിമായം
09.00 P.M – ഒന്നും ഒന്നും മൂന്ന്
10.00 P.M – ഇന്നത്തെ സിനിമ
10.30 P.M – നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍
11.30 P.M – മറിമായം

ഐറ - മലയാളം ഹൊറർ ത്രില്ലർ ചലച്ചിത്രം മഴവില്‍ മനോരമ ചാനലില്‍ 1
മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍

ചിത്രങ്ങള്‍ക്ക് കടപ്പാട് – മനോരമ മാക്സ് വെബ്സൈറ്റ്, മഴവില്‍ മനോരമ ഫേസ്ബുക്ക് പേജ്.

Leave a Comment