മിസ്റ്റർ ആൻഡ് മിസ്സിസ് ഗ്രാന്‍ഡ് ഫിനാലെ മാർച്ച് 21 ന് രാത്രി ഏഴ് മണിക്ക് സീ കേരളം ചാനലില്‍

സീ കേരളം റിയാലിറ്റി ഷോ മിസ്റ്റർ ആൻഡ് മിസ്സിസ് അവസാന ഘട്ടത്തിലേക്ക്

മിസ്റ്റർ ആൻഡ് മിസ്സിസ്
Mr and Mrs Program Finale

സീ കേരളം ചാനലിലെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ മിസ്റ്റർ ആൻഡ് മിസ്സിസ് ഗ്രാന്‍ഡ് ഫിനാലെ മാർച്ച് 21 ന്. സോഷ്യൽ മീഡിയയിലൂടെ വൈറലായ എട്ട് ദമ്പതിമാർ മത്സരിക്കുന്ന പരിപാടി വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി ആഴ്ചകളായി നടന്ന കടുത്ത മത്സരത്തിന് ശേഷമാണ് ഓരോ മത്സരാർഥിയും ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തുന്നത്.

സോഷ്യൽ മീഡിയയിൽ ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ദമ്പതികളിൽ മികച്ച ദമ്പതികൾ ആരെന്ന് അറിയാൻ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഇതാദ്യമായാണ് അവസാന ഘട്ടം വരെ എലിമിനേഷൻ ഇല്ലാത്ത ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ മലയാളത്തിൽ സംപ്രേഷണം ചെയ്തത്.

മലയാളികളുടെ പ്രിയ താരങ്ങളായ നവ്യ നായർ, ഇന്നസെന്റ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരാണ്ഫിനാലെ ദിവസം അതിഥികളായെത്തുന്നത്. സാനിയ ഇയ്യപ്പൻ, നൂറിൻ ഷെറീഫ്, ബിജു സോപാനം, നിഷാ സാരംഗ് തുടങ്ങിയവരും പങ്കെടുക്കുന്ന ദൃശ്യ വിരുന്നാണ് സീ കേരളം ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയ നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ദിവ്യ പിള്ളയുമാണ് ഷോയുടെ പ്രധാന വിധികര്‍ത്താക്കൾ. ജീവയും അദ്ദേഹത്തിന്റെ ജീവിത സഖികൂടിയായ അപർണയുമാണ് ഷോയുടെ അവതാരകർ.

എട്ട് ദമ്പതിമാർ മാറ്റുരയ്ക്കുന്ന ഫിനാലെ 21 ന് രാത്രി ഏഴ് മണി മുതല്‍ സംപ്രേക്ഷണം ചെയ്യും. കടുത്ത മത്സരത്തിന് പുറമെ ഒട്ടേറെ രസകരമായ നിമിഷങ്ങളും ഫിനാലെ എപ്പിസോഡിൽ പ്രേക്ഷകർക്കായി കാത്തിരിക്കുന്നു.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍