മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു

Checkmate ZEE5
Checkmate ZEE5

നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ “ചെക്ക് മേറ്റ്” ZEE5 ഇൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു.

ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓ ടി ടി ഇൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
“ചെക്ക് മേറ്റ് ” ഒരു മലയാള സിനിമയാണെങ്കിലും കേരളത്തിൽ ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ ആണ്. ചിത്രം പൂർണ്ണമായും ന്യൂയോർക്കിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.ചിത്രത്തിന്‍റെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും  നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ രതീഷ് ശേഖർ തന്നെയാണ്.

Checkmate Streaming on ZEE5 Malayalam
Checkmate Streaming on ZEE5 Malayalam

അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് വരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ആകാംക്ഷ നിറയ്ക്കുന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മികച്ച പെർഫോമൻസ് പ്രേക്ഷകർക്ക് കാണാം.ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്.

അനൂപ് മേനോനും,ലാലും ഒന്നിച്ചെത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന ചിത്രമാണ് ചെക്ക് മേറ്റ് എന്നും,ZEE5 ഇൽ റിലീസ് ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ രതീഷ് ശേഖർ കൂട്ടിച്ചേർത്തു.

ZEE5 ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ്, ലോകമെമ്പാടും 190-ത്തിലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ദക്ഷിണേഷ്യൻ ഉള്ളടക്കം എത്തിക്കുന്നതിലൂടെ ജനപ്രീതി നേടിയ പ്ലാറ്റ്‌ഫോമിലൂടെ ഇനി മുതൽ ” ചെക്ക് മേറ്റ് ” കാണാം.

ZEE5
ZEE5
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment