തടൈ അതൈ ഉടൈ, ദി ലാസ്റ്റ് മാൻ ഓൺ എർത്ത്, വഴിയെ; ബുക്‌മൈഷോയിൽ പുതിയ മൂന്ന് ചിത്രങ്ങളുമായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Julyമലയാളം ഓടിടി റിലീസ്
Advertisements
Casablanca Film Factory Brings Vazhiye, Thadai Athai Udai and The Last Man on Earth to BookMyShow Stream
Casablanca Film Factory Brings Vazhiye, Thadai Athai Udai and The Last Man on Earth to BookMyShow Stream

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ 3 ചിത്രങ്ങൾ ബുക്ക്‌മൈഷോ സ്ട്രീമിൽ റിലീസ് ചെയ്തു. തമിഴ് ചിത്രം ‘തടൈ അതൈ ഉടൈ‘, ഹോളിവുഡ് ക്ലാസിക് ചിത്രം ‘ദി ലാസ്റ്റ് മാൻ ഓൺ എർത്ത്’, മലയാള പരീക്ഷണ ചിത്രം ‘വഴിയെ’ എന്നീ സിനിമകളാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയിൽ നിന്നും ബുക്ക്‌മൈഷോ സ്ട്രീമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

‘അങ്ങാടി തെരു’ ഫെയിം മഹേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ആക്ഷൻ ചിത്രമാണ് ‘തടൈ അതൈ ഉടൈ’. വികാരനിർഭരമായ മുഹൂർത്തങ്ങളും, ശക്തമായ ആക്ഷൻ രംഗങ്ങളുമാണ് സിനിമയുടെ സവിശേഷത. മഹേഷിന് പുറമെ ചിത്രത്തിൽ നിരവധി ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നു. ഇഷ്ടികശാലയിലെ സാധാരണ ജീവിതത്തിൽ നിന്ന് സിനിമാ ലോകത്തേക്ക് കടക്കാൻ സ്വപ്നം കാണുന്ന മൂന്ന് യുവ സിനിമാസ്വപ്നികളുടെ കഥയാണ് ‘തടൈ അതൈ ഉടൈ’ പറയുന്നത്.

Advertisements

സിഡ്നി സാൽകോവ് സംവിധാനം ചെയ്ത് 1964 ൽ പുറത്തിറങ്ങിയ ക്ലാസിക് ഹൊറർ ചിത്രമായ ‘ദി ലാസ്റ്റ് മാൻ ഓൺ എർത്ത്’ എന്ന സയൻസ് ഫിക്ഷൻ ഹൊറർ ചിത്രത്തിന്റെ എച്ച് ഡി നിലവാരത്തോടെയുള്ള പുതിയ കളർ പതിപ്പാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. വിൻസെന്റ് പ്രൈസ്, ഫ്രാങ്കാ ബെറ്റോയ, എമ്മ ഡാനിയേലി, ജിയാക്കോമോ റോസ്സി സ്റ്റുവർട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിച്ചാർഡ് മാതേസണും, വില്യം എഫ്. ലെസ്റ്ററും ചേർന്നാണ്. മാരകമായ ഒരു മഹാമാരി മനുഷ്യരാശിയെ സോംബി സ്വഭാവമുള്ള ജീവികളാക്കി മാറ്റുമ്പോൾ, രോഗബാധയേൽക്കാതെ ജീവിക്കുന്ന ഡോ. റോബർട്ട് മോർഗന്റെ കഥയാണ് ചിത്രം പറയുന്നത്.

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി നിർമ്മിച്ച് നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത മലയാളത്തിലെ അദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെ(2022)യാണ് ബുക്ക്മൈഷോയിൽ റിലീസ് ചെയ്ത മറ്റൊരു ചിത്രം. ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, അശ്വതി അനിൽ കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത് ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസാണ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *