‘തടൈ അതൈ ഉടൈ’, ‘സൂര്യ: പവർ ഓഫ് ലവ്’ എന്നീ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Mayമലയാളം ഓടിടി റിലീസ്
Advertisements
Surya Power of Love on Prime Video
Surya Power of Love on Prime Video

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു. കന്നഡ ചിത്രമായ ‘സൂര്യ: പവർ ഓഫ് ലവ്’, തമിഴ് ചിത്രമായ ‘തടൈ അതൈ ഉടൈ‘ എന്നീ രണ്ട് ആക്ഷൻ ത്രില്ലർ ചിത്രങ്ങളാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്തത്.

പുതുമുഖങ്ങളായ പ്രശാന്ത്, ഹർഷിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാഗർ ദാസ് സംവിധാനം ചെയ്ത കന്നഡ ആക്ഷൻ റൊമാന്റിക് ചിത്രമായ ‘സൂര്യ: പവർ ഓഫ് ലവ്’ ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷനും, പ്രണയത്തിനും തുല്യ പ്രാധാന്യമുള്ള ചിത്രത്തിൽ ശ്രുതി, രവി ശങ്കർ, പ്രമോദ് ഷെട്ടി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

Advertisements

‘അങ്കാടി തെരു’ ഫെയിം മഹേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ആക്ഷൻ ഡ്രാമ ചിത്രമായ ‘തടൈ അതൈ ഉടൈ’ ഹംഗാമ ഒടിടിയിലാണ് സ്ട്രീമിംഗ് ചെയ്യുന്നത്. വികാരനിർഭരമായ മുഹൂർത്തങ്ങളും, ശക്തമായ ആക്ഷൻ രംഗങ്ങളുമുള്ള ചിത്രത്തിന് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു. മഹേഷിന് പുറമെ ചിത്രത്തിൽ നിരവധി ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നു. ഇഷ്ടികശാലയിലെ സാധാരണ ജീവിതത്തിൽ നിന്ന് സിനിമാ ലോകത്തേക്ക് കടക്കാൻ സ്വപ്നം കാണുന്ന മൂന്ന് യുവ സിനിമാസ്വപ്നികളുടെ കഥയാണ് ‘തടൈ അതൈ ഉടൈ’ പറയുന്നത്.

ഇരു ചിത്രങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുമെന്ന് ഇരു സിനിമകളുടേയും വിതരണ ചുമതല നിർവഹിക്കുന്ന കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ സി. ഇ. ഒ നിർമൽ ബേബി വർഗീസ് അറിയിച്ചു.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *