ട്രാൻസ് സിനിമ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 1 മുതല്‍ ലഭ്യമാവും

ഏറ്റവും പുതിയ മലയാള ചലച്ചിത്രം ട്രാൻസ് ഓണ്‍ലൈന്‍ ആയി ഏപ്രില്‍ 1 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍

ട്രാൻസ് സിനിമ
Trance malayalam movie streaming on amazon prime video

ഏപ്രില്‍ മാസത്തില്‍ തങ്ങള്‍ ഉള്‍പ്പെടുത്തുന്ന സിനിമകളുടെ ലിസ്റ്റ് ആമസോണ്‍ പ്രൈം വീഡിയോ പ്രസിദ്ധപ്പെടുത്തി. ഫഹദ് ഫാസിൽ അഭിനയിച്ച ഏറ്റവും പുതിയ ചലച്ചിത്രം ട്രാൻസ് അടുത്ത മാസം ആദ്യം ഈ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനത്തില്‍ ലഭ്യമാവും. നിരവധി പുതിയ മലയാള സിനിമകളുടെ ഡിജിറ്റല്‍ അവകാശം കൈവശപ്പെടുത്തിയ ആമസോണ്‍ പ്രൈം സിനിമ റിലീസായി ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ കൂടി റിലീസ് ചെയ്യുന്നതിനെ തീയേറ്റര്‍ ഉടമകള്‍ എതിര്‍ത്തിരുന്നു.

വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ , പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടന്‍ എന്നീ വേഷങ്ങളാണ് ഈ സിനിമയില്‍ ഫഹദ് ചെയ്തിരിക്കുന്നത്. ഉസ്താദ്‌ ഹോട്ടല്‍ നു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിത് അമല്‍ നീരദാണ്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ നിര്‍മ്മിച്ചത് അൻവർ റഷീദ് എന്റർടെയിൻമെന്റ് ആണ്. ഫഹദ് ഫാസിൽ, നസ്രിയ നസീം, സൗബിൻ സാഹിർ, വിനായകൻ, ഗൗതം മേനോൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

April Titles Available on Amazon Prime Video

IN Originals – Four More Shots Please! Season 2-17th April

International Originals – Tales From The Loop (Season 1)- 3rd April , Zoe Coombs Marr: Massy Bottoms (Season 1)- 10th April, Celia Pacquola: All Talk (Season 1)- 10th April, Alice Fraser: Savage (Season 1)- 17th April, Tommy Little: Self Diagnosed Genius (Season 1)-17th April, Selah and The Spades (Movie) – 17th April, Judith Lucy: Judith Lucy Vs. Men (Season 1)- 24th April, Dilruk Jayasinha: Live (Season 1) – 24th April

English Movies – Rocketman – 2nd April

Telugu Movies – HIT – 1st April

Malayalam Movies – Trance – 1st April

Hindi Movies – Shikara– 4th April

ആമസോണ്‍ പ്രൈം വീഡിയോ
ആമസോണ്‍ പ്രൈം വീഡിയോ

Leave a Comment