മലയാളികളുടെ പ്രിയ ചാനല്‍ സൂര്യ ടിവി ഒരുക്കുന്ന പുതിയ ടെലിവിഷന്‍ പരമ്പരയാണ് യദു നന്ദനം. മലയാളികള്‍ നെഞ്ചിലേറ്റിയ ഗുരുവായൂരപ്പ ഭക്ത ബാലാമണി തിരികെ വരികയാണ് ചാനലിലൂടെ. ഈ സീരിയലിന്റെ പ്രോമോ ചാനല്‍ കാണിച്ചു തുടങ്ങി, അടുത്തിടെ ആരംഭിച്ച ഇത്തിക്കര പക്കി, എന്‍റെ മാതാവ് സീരിയലുകള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്.
മലയാളികളുടെ പ്രിയതാരം പ്രിത്വിരാജ് സുകുമാരന്‍ ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു 2002 ഇല്‍ പുറത്തിറങ്ങിയ നന്ദനം, അമ്പലപ്പാട്ടു തറവാട്ടില്‍ അടുക്കളക്കാരിയായെത്തിയ ബാലാമണിയായി അഭിനേത്രി നവ്യാ നായര്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച നന്ദനം സിനിമ ബാലാമണിയും മനുവും ജീവിതത്തില്‍ ഒന്നിച്ച കഥ പറഞ്ഞതെങ്കില്‍ , അമ്പലപ്പാട്ടു വീട്ടില്‍ എത്തുന്നതിനു മുന്‍പുള്ള അവളുടെ ജീവിതമാണ് യദു നന്ദനം പറയുന്നത്.
സൂര്യാ ടിവി പരമ്പരകള്‍ ഓണ്‍ലൈന്‍ വീഡിയോകള്‍ സണ്‍ നെക്സ്റ്റ് ആപ്പില്‍ ലഭ്യമാണ്, അഞ്ചാം പാതിര സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്സ് അടക്കം സണ്‍ നെറ്റ് വര്‍ക്ക് സ്വന്തമാക്കി.
ചന്ദ്രന്റെയും ജാനകിയുടെയും മകളായി ഒരു സമ്പന്ന കുടുംബത്തിലായിരുന്നു ബാലാമണിയുടെ ജനനം, നിരീശ്വരവാദിയും ചൂതാട്ടത്തില്‍ ഭ്രമവും ഉണ്ടായിരുന്ന അവളുടെ അച്ഛന്‍ ചന്ദ്രന് ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുന്നു. സര്‍വ്വവും നഷ്ട്ടപ്പെട്ട ചന്ദ്രന്‍ നാടുവിടുന്നു, അതോടെ അനാഥരായ ബാലാമാണിയും അമ്മ ജാനകിയും കഷ്ട്ടപ്പെടുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിയ്ക്കാന്‍ പ്രയാസപ്പെടുന്ന നിലയിലും ഗുരുവയൂരപ്പ ഭക്തി കൈമുതലാവുന്നു. നിഷ്കളങ്ക ഭക്തിയുടെ മധുരരസമൂറുന്ന പരമ്പര മലയാളികള്‍ക്ക് വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കും.
കുട്ടി ബാലാമണി – ഗൌരി
അമ്മ, ജാനകി – കവിതാ നായര്‍
അച്ഛന്‍,ചന്ദ്രന്‍ – ഷാജു ശ്രീധർ
ഇവരെ കൂടാതെ മങ്ക മഹേഷ്, അമിത് എന്നിവരും ഈ സീരിയലില്‍ അഭിനയിക്കുന്നു. ഉടന്‍ തന്നെ സൂര്യ ടിവി യദുനന്ദനം സീരിയല്‍ അവതരിപ്പിച്ചു തുടങ്ങും, സംപ്രേക്ഷണം സമയം മറ്റു വിവരങ്ങള്‍ ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More