സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് ഇവന്റ് ” 2025 നവംബർ 23 നു രാത്രി 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.
സ്റ്റാർ സിങ്ങർ റീ -ലോഡിങ് ഇവന്റിൽ നാഷണൽ അവാർഡ് ജേതാവായ പ്രശസ്ത നടി ഉർവശി മുഖ്യാതിഥിയായി എത്തുന്നു. ഈ വേദിയിൽ വച്ച് 45 വർഷത്തെ അതുല്യ കലാജീവിതത്തിൽ നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങിയ ഉർവശിയെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര , നിഖില വിമൽ ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ എന്നിവർ ചേർന്ന് ആദരിച്ചു .
ഇതിനോടൊപ്പം തന്നെ ബിഗ് ബോസ് സീസൺ 7-ലെ ഫൈനൽ സിക്സ് മത്സരാർത്ഥികളായ അനുമോൾ, അനീഷ്, ഷാനവാസ്, നിവിൻ, അക്ബർ, നൂറ എന്നിവർ പ്രത്യേക അതിഥികളായി വേദിയിലെത്തി തങ്ങളുടേതായ ബിഗ് ബോസ് അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കിടും.
“സ്റ്റാർ സിംഗർ സീസൺ 10 “-ലെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര എന്നിവരുടെ മാസ്മരിക ഗാന പ്രകടനങ്ങൾ ഈ സായാഹ്നത്തിന് മാറ്റുകൂട്ടും . കൂടാതെ, ഈ സീസണിലെ മത്സരാർത്ഥികളുടെ ആകർഷകമായ ഗാനങ്ങളാൽ ഈ വേദി സജീവമാകും.
Summery – Star Singer Season 10 Reloading Mega Event Telecast on Asianet , 23rd November 2025 from 7 PM Onwards


