മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക സംഘടനയായ “മാക്ട” പുതിയ തിരക്കഥാകൃത്തുകളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഫീച്ചർ ഫിലിമുകൾക്കുള്ള തിരക്കഥാ രചന മത്സരം സംഘടിപ്പിക്കുന്നു.
മലയാള സിനിമയിലെ പ്രമുഖരായ തിരക്കഥാക്കൃത്തുക്കളും സംവിധായകരും ഉൾപ്പെടുന്ന ജൂറിയായിരിക്കും മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുന്നത്. ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികൾക്ക് “മാക്ട” ഫലകവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മാക്ട നടത്തുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കുന്നതാണ്.
2025 ഡിസംബർ 31-നകം മത്സരത്തിനുള്ള സൃഷ്ടികൾ എറണാകുളം മാക്ട ഓഫീസിൽ ലഭിക്കേണ്ടതാണ്.വിശദ വിവരങ്ങൾക്ക്, 80892 60771, 99466 41888, 88480 95941 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.
ചെയർമാൻ – ജോഷി മാത്യു
ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി
ട്രഷറർ – സജിൻ ലാൽ
വൈസ് ചെയർമാൻ – പി കെ ബാബുരാജ്, രാജീവ് ആലുങ്കൽ
ജോയിൻ്റ് സെക്രട്ടറിമാർ – ഉത്പൽ. വി.നായനാർ, എൻ.എൻ. ബാദുഷ, സോണിസായി
എക്‌സിക്യൂട്ടീവ് അംഗങ്ങൾ – ഷിബു ചക്രവർത്തി, ലാൽജോസ്, ജോസ് തോമസ്, എം.പത്മകുമാർ, സുന്ദർദാസ്, എൽ.ഭൂമിനാഥൻ, മധുപാൽ, എ.എസ്. ദിനേശ്, വേണു. ബി.നായർ, ബാബു പള്ളാശ്ശേരി, അഞ്ജു അഷ്റഫ്, അപർണ രാജീവ്, ജിസൻ പോൾ, ഷാജി പട്ടിക്കര