1970-കളിലെ ഇന്ത്യയിലെ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ “ഒഴിയാതെ“ ജൂൺ 25-ന് പ്രദർശനത്തിനെത്തും. ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം, ആ കാലഘട്ടത്തിൽ സാധാരണക്കാർ നേരിട്ട അനുഭവങ്ങളെയും ഭരണകൂടത്തിന്റെ കടുത്ത നടപടികളെയും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവഹിക്കുന്നു.
മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് പ്രേംസായ്, കലാസംവിധാനം പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂംസ് ലത മോഹൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് ഗണേഷ് മാരാർ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിൻസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ രാധാകൃഷ്ണൻ ചേലേരി എന്നിവരാണ്. ചിത്രത്തിന്റെ വിതരണം സനോജ് സലാഹുദ്ദീൻ മുഖേന സൻഹ സ്റ്റുഡിയോ നിർവഹിക്കുന്നു.
എ എസ് ദിനേശ് ആണ് ചിത്രത്തിന്റെ പി.ആർ.ഒ.
അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ മനുഷ്യാവകാശം, സ്വാതന്ത്ര്യം, അധികാര ദുരുപയോഗം തുടങ്ങിയ വിഷയങ്ങൾ പ്രമേയമാക്കുന്ന ചിത്രമെന്ന നിലയിൽ “ഒഴിയാതെ” ശ്രദ്ധ നേടുകയാണ്.





