അപ്പാനി ശരത് വീണ്ടും; ‘അനന്തൻ കാട്’ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി, ചിത്രം ജൂൺ 25ന് റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Juneസിനിമ വാര്‍ത്തകള്‍
Advertisements
Appani Sarath's Character Poster From Ananthan Kaadu Unveiled
Appani Sarath as Jackson

മലയാളികളുടെ പ്രിയതാരം അപ്പാനി ശരത് പ്രധാന കഥാപാത്രങ്ങളിലൊന്നായി എത്തുന്ന പുതിയ ചിത്രം അനന്തൻ കാട് റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ അപ്പാനി ശരത് അവതരിപ്പിക്കുന്ന ‘ജാക്സൺ’ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ജൂൺ 25ന് തിയേറ്ററുകളിലെത്തും.

മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയ അപ്പാനി ശരത്, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസുകളിൽ ഇടം നേടിയത്. ‘അനന്തൻ കാട്’ എന്ന ചിത്രത്തിൽ ജാക്സൺ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.

Advertisements

‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണിത്. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യ നായകനായും നിഖില വിമൽ നായികയായും എത്തുന്നു.

‘മാർക്ക് ആന്റണി’ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്നു.

ശക്തമായ കഥാപാത്രങ്ങളാണ് ഒരു അഭിനേതാവിനെ പ്രേക്ഷകരുടെ ഓർമ്മയിൽ നിലനിർത്തുന്നതെന്നും, അത്തരം കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത് മികച്ച എഴുത്തുകാരുടെ കൈകളിലൂടെയാണെന്നും അപ്പാനി ശരത് പറയുന്നു.

മുരളി ഗോപി രചിച്ച്, ആര്യ നായകനായി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളാണ് എത്തുന്നതെന്നും, അതിലൊന്നാണ് ജാക്സൺ എന്നും താരം വ്യക്തമാക്കി.

ഒൻപത് വർഷങ്ങൾക്ക് ശേഷവും ‘അപ്പാനി’ എന്ന കഥാപാത്രത്തിന്റെ പേരിൽ തന്നെ മലയാളികൾ ഓർക്കുന്ന ശരത്തിന്റെ പുതിയ വേഷപ്പകർച്ച സിനിമാപ്രേമികളിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്. മുരളി ഗോപി രൂപം നൽകിയ ആഴമുള്ള കഥാപാത്രമായ ജാക്സണായി അപ്പാനി ശരത്ത് എത്തുമ്പോൾ, പ്രേക്ഷകർക്ക് മറ്റൊരു ശ്രദ്ധേയ പ്രകടനം കൂടി കാണാനാകുമെന്നാണ് പ്രതീക്ഷ.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *