ബാലതാരം ആദി കേശവ നായകനാകുന്ന ‘സിദ്ധു’ ഡിസംബർ 4ന് തിയേറ്ററുകളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്24 നവംബർപുതിയ റിലീസുകള്‍
Sidhu Malayalam Movie Starring Aadhi Keshava Directed by Ajith Poojappura
Sidhu Malayalam Movie Releasing in Theatres on 4 December 2026

പുതുമുഖ ബാലതാരം ആദി കേശവയെ കേന്ദ്രകഥാപാത്രമാക്കി അജിത്ത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന സിദ്ധു ഡിസംബർ 4ന് തിയേറ്ററുകളിലെത്തും. അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അബിനും റീന പട്ടവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ കോർത്തിണക്കി ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ചിന്തിപ്പിക്കുന്ന സംഭവങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളും ചിത്രത്തിന്റെ പ്രമേയമാകുന്നു.

വൈകാരിക മുഹൂർത്തങ്ങൾക്കും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് സംവിധായകൻ അജിത്ത് പൂജപ്പുര ചിത്രം ഒരുക്കിയിരിക്കുന്നത്.

വ്യത്യസ്ത കഥാപാത്രവുമായി ജാഫർ ഇടുക്കി

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയുടെ വേഷത്തിലും ചിത്രത്തിൽ എത്തുന്നു.

ബാലതാരം ഷിയാര ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാൻ, ഷൈൻ അനിരുദ്ധൻ, നഗരൂർ ഷാ, തമ്പാനൂർ ഷെരീഫ്, ഡോ. രജിത് കുമാർ, ദീപക്, ട്വിങ്കിൾ, സനൽ, ഗിരീഷ് ചന്ദ്രബാബു, സജീബ്, രാജകുമാരി, ജീവൻ ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണൻ, ബിനീഷ് എരമല്ലൂർ, മനോജ് സി.ബി, രാജീവ് ശങ്കർ, ഷാജഹാൻ പൊന്മുടി, ഗിൽബർട്ട്, ദിനേശ്കുമാർ, ചന്ദ്രകുമാർ, മൻജിത്, സതീഷ്, സുധീരൻ, ഹാഷിം, ലോറൻസ്, ബാബുക്കുട്ടൻ, പ്രസാദ് നിലമേൽ, സ്റ്റാലിൻ, ജേക്കബ് സാം, ജിൻസി ചിന്നപ്പൻ, ശ്വേത വിനോദ്, കാർത്തിക, ഹിമബിന്ദു, ജയ ശരത്, നീതു, സിന്ധു വിച്ചൂകുമാർ, വിബില, രഞ്ജിനി, ഷൈല, റാണി, സിമി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഗാനങ്ങളും സാങ്കേതിക പ്രവർത്തകരും

വിജു ശങ്കറിന്റെ വരികൾക്ക് സാനന്ദ് ജോർജും ഡി. ശിവപ്രസാദും ചേർന്നാണ് സംഗീതം പകരുന്നത്. നജീം അർഷാദും റിമി ടോമിയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. എമിൽ മുഹമ്മദ് പശ്ചാത്തല സംഗീതം ഒരുക്കുന്നു.

സിറിയക് ആലഞ്ചേരി (ആലഞ്ചേരി സിനിമാസ്) എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. സനന്ദ് സതീശൻ ഛായാഗ്രഹണവും അനൂപ് രാജ് എഡിറ്റിംഗും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ: ജയൻ മാസ്സ്, മേക്കപ്പ്: അനിൽ നേമം, വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷാജൻ കല്ലായി, സ്റ്റിൽസ്: ആദിത്യ എ, കിരൺ സുരേന്ദ്രൻ, ഡിസൈൻസ്: മനു ഡാവിഞ്ചി.

മൂന്ന് സംസ്ഥാനങ്ങളിൽ സിദ്ധു പ്രദർശനത്തിനെത്തും

കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ എസ്.എഫ്.സി ആഡ്സ് സിദ്ധു വിതരണത്തിനെത്തിക്കുന്നു.

ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ജീവിതാനുഭവങ്ങളിലൂടെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ അവതരിപ്പിക്കുന്ന സിദ്ധു ഡിസംബർ 4 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.

പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.

കേരള ടിവി സിനിമ ഡെസ്ക്
Written by

കേരള ടിവി സിനിമ ഡെസ്ക്

ഇന്ത്യയിലെയും വിദേശങ്ങളിലെയും സിനിമാ വാർത്തകൾ, പുതിയ സിനിമകളുടെ പ്രഖ്യാപനങ്ങൾ, തിയേറ്റർ റിലീസുകൾ, ട്രെയിലറുകൾ, സിനിമയുടെ അണിയറ ശില്പികളെയും താരങ്ങളെയും കുറിച്ചുള്ള അപ്ഡേറ്റുകൾ, ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ, ഒടിടി സ്ട്രീമിംഗ് വിശേഷങ്ങൾ എന്നിവയെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് കേരള ടിവി സിനിമ ഡെസ്ക് ആണ്. സിനിമാ ലോകത്തെ ഏറ്റവും പുതിയ ചലനങ്ങളും വിനോദ വാർത്തകളും കൃത്യതയോടെയും വേഗതയോടെയും ഈ ഡെസ്ക് വായനക്കാരുമായി പങ്കുവെക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു