“ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Mayസിനിമ വാര്‍ത്തകള്‍
Advertisements
Ozhiyathe Movie
Ozhiyathe Movie

1970-കളിലെ അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിലെ സാധാരണ ജനങ്ങൾ നേരിട്ട ഭരണകൂട ഭീകരതയുടെ കനത്ത അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങുന്ന മലയാള ചിത്രം “ഒഴിയാതെ” യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ശക്തമായ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു തീവ്ര സിനിമയായിരിക്കുമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്.

Advertisements

ഇൻസൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവഹിക്കുന്നു.

മേതിൽ സതീശൻ എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് ദേശീയ പുരസ്കാര ജേതാവായ ബിജിബാൽ ആണ്. എഡിറ്റിംഗ് പ്രേംസായ്, കലാസംവിധാനം പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂംസ് ലത മോഹൻ, സൗണ്ട് ഡിസൈൻ & മിക്സ് ഗണേഷ് മാരാർ എന്നിവർ കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിൻസ് ജോസഫ് ആണ്. രാധാകൃഷ്ണൻ ചേലേരി പ്രൊഡക്ഷൻ കൺട്രോളറായും എ എസ് ദിനേശ് പി ആർ ഒയായും പ്രവർത്തിക്കുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ സിനിമാപ്രേമികൾക്കിടയിൽ ചിത്രത്തെ കുറിച്ചുള്ള വലിയ ആകാംക്ഷയാണ് ഉയരുന്നത്. ചരിത്ര സംഭവങ്ങളും മനുഷ്യ വികാരങ്ങളും ശക്തമായി അവതരിപ്പിക്കുന്ന ഒരു സിനിമാനുഭവമാകും “ഒഴിയാതെ” എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.


“ഒഴിയാതെ” – അണിയറ പ്രവർത്തകർ

വിഭാഗംവിവരങ്ങൾ
ചിത്രംഒഴിവിയാതെ
തിരക്കഥ & സംവിധാനംഫറൂഖ് അബ്ദുൾ റഹിമാൻ
നിർമ്മാണംമേതിൽ കോമളൻകുട്ടി
ബാനർഇൻസൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പ്
ഛായാഗ്രഹണംസോണി സുകുമാരൻ
സംഗീതംബിജിബാൽ
വരികൾമേതിൽ സതീശൻ
എഡിറ്റിംഗ്പ്രേംസായ്
കലാസംവിധാനംപ്രമോദ് പള്ളിയിൽ
കോസ്റ്റ്യൂംസ്ലത മോഹൻ
സൗണ്ട് ഡിസൈൻ & മിക്സ്ഗണേഷ് മാരാർ
ചീഫ് അസോസിയേറ്റ് ഡയറക്ടർബിൻസ് ജോസഫ്
പ്രൊഡക്ഷൻ കൺട്രോളർരാധാകൃഷ്ണൻ ചേലേരി
പി ആർ ഒഎ എസ് ദിനേശ്

“ഒഴിയാതെ” സിനിമയുടെ ടീസർ, ട്രെയിലർ, അഭിനേതാക്കൾ, റിലീസ് തീയതി എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *