രാമലീല, ഞാന്‍ പ്രകാശന്‍, ബാഹുബലി – സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുമായി അമൃത ടിവി

മഴവില്‍ മനോരമ/അമൃത ടിവി മൂവി ഷെയറിംഗ് ആരംഭിച്ചു – രാമലീല ജൂലൈ 06 തിങ്കളാഴ്ച രാവിലെ 08.00 മണിക്ക്

രാമലീല
Amrita TV and Mazhavil Manorama Movie Sharing List

മുന്‍നിര മലയാളം ചാനലുകളായ അമൃത ടിവിയും മഴവില്‍ മനോരമയും തങ്ങളുടെ സിനിമ ലൈബ്രറി പങ്കുവെയ്ക്കുവാനുള്ള ധാരണയിലെത്തി. ഇതിന്‍പ്രകാരം രാമലീല, ഞാന്‍ പ്രകാശന്‍, ബാഹുബലി , സീനിയേഴ്സ് , കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഉയരെ ,മല്ലൂ സിംഗ് തുടങ്ങിയ ചിത്രങ്ങള്‍ അമൃത ടിവി ചാര്‍ട്ട് ചെയ്തു കഴിഞ്ഞു.

എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന സംഗീത ഗെയിം ഷോ ” പറയാം നേടാം “, അമൃത ചാനല്‍ ആഗസ്ത് മാസം മുതല്‍ ആരംഭിക്കുന്നു.

അമൃത ടിവി സിനിമ ഷെഡ്യൂള്‍

രാമലീല – ദിലീപ് നായകനായ പൊളിറ്റിക്കല്‍ ത്രില്ലര്‍ ജൂലൈ 06 തിങ്കളാഴ്ച രാവിലെ 08.00 മണി മുതൽ.

സീനിയേഴ്സ് – സച്ചി/സേതു തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്ത ജൂലൈ 07 ചൊവ്വാഴ്ച രാവിലെ 08.00 മണി മുതൽ. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ ജയൻ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ – നാദിര്‍ഷയുടെ സംവിധാനത്തില്‍ പിറന്ന കോമഡി ചലച്ചിത്രം ജൂലൈ 08 ബുധനാഴ്ച രാവിലെ 08.00 മണി മുതൽ.

ഉയരെ – പാർവതി തിരുവോത്ത് , ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയവര്‍ വേഷമിട്ട ഉയരെ സിനിമ ജൂലൈ 09 വ്യാഴാഴ്ച രാവിലെ 08.00 മണി മുതൽ അമൃത ചാനലില്‍.

മല്ലുസിംഗ് – ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് ഒരുക്കിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമ ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 08.00 മണി മുതൽ.

ബാഹുബലി – എസ് എസ് രാജമൌലി ഒരുക്കിയ ബ്രഹ്മാണ്ഡ ചലച്ചിത്രം, ബാഹുബലി മലയാളം ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം 06.50 മുതൽ.

ഞാൻ പ്രകാശൻ – സത്യന്‍ അന്തിക്കാട്/ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫഹദ് ഫാസില്‍ ചിത്രം, ജൂലൈ 12 ഞായറാഴ്ച വൈകുന്നേരം 04.00 മണി മുതൽ.

Amrita TV Upcoming Program Red Carpet
Amrita TV Upcoming Program Red Carpet

Leave a Comment